മലയാളത്തിളെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ ബാലന്‍റെ തിരക്കഥാകൃത്തും , മലയാള സിനിമയുടെ ആദ്യത്തെ ഗാനരചയിതാവും , നടനും, നാടക കൃത്തും, കവിയുമായ മുതുകുളം രാഘവന്‍പിള്ളയുടെ പേരില്‍ കളിത്തട്ട് നല്‍കുന്ന ഇരുപത്തിനാലാമത്തെ അവാര്‍ഡിന് പ്രവാസ ലോകത്ത് അരങ്ങിന്‍റെ സ്പന്ദനങ്ങള്‍ക്ക് വീണ്ടെടുപ്പ് നടത്തുന്ന നാടക പ്രവര്‍ത്തകന്‍ , സംവിധായകന്‍ അന്‍സാര്‍ ഇബ്രാഹീം അര്‍ഹനായി.
കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ മസ്ക്കറ്റില്‍ ഇന്ത്യന്‍ സ്ക്കൂളളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. ഇവിടെ സംഗിതനാടക അക്കാഡമി പ്രവാസികള്‍ക്കായി സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങിന് വേണ്ടി മൃഗതൃഷ്ണ എന്ന നാടകം സംവിധആനം ചെയ്ത മസ്ക്കറ്റില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തുടക്കം കുറിച്ചു.
2015ല്‍ തീയേററര്‍ ഗ്രൂപ്പ് മസ്ക്കററ് എന്ന നാടക കൂട്ടായ്മ ഉണ്ടാക്കി. തോപ്പില്‍ ഭാസിയുടെ അശ്വമേധം, മുടിയനായ പുത്രന്‍, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകം എന്‍റെ മകനാണ് ശരി എന്ന പേരില്‍ മസ്ക്കറ്റില്‍ തീയറ്റര്‍ ഗ്രൂപ്പിനുവേണ്ടി സംവിധാനം ചെയ്ത് അവതരിപ്പിച്ചു. തോപ്പില്‍ ഭാസിയുടെ കുടുംബാംഗങ്ങള്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍ ഉള്‍പ്പെടെ നാടകം കാണുവാന്‍ ഗള്‍ഫില്‍ ചെന്നിരുന്നു. ജയ്പാല്‍ ദാമോദരന്‍, ഫ്രാന്‍സിസ് ടി മാവേലിക്കര എന്നിവരുടെ നാടകവും അന്‍സാര്‍ ഇബ്രാഹീം സംവിധാനം ചെയ്തിട്ടുണ്ട്.
ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.മധുരിക്കും ഓര്‍മ്മകളെ എന്നമലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണര്‍ത്തിയ നാടക ഗാനങ്ങളിലൂടെ അതിന്‍റെ ദൃശ്യാവിഷ്ക്കാരം ചേര്‍ത്ത് സര്‍ഗ്ഗ സഞ്ചാരം എന്ന പ്രാഗ്രാം ഗള്‍ഫില്‍ അവതരിപ്പിച്ചു. നാടകം എന്ന രംഗകലയെ സാധാരണ ജനങ്ങളുമായി അടുപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് അദ്ദേഹം വഹിക്കുന്നത്. ഗള്‍ഫിലെ മലയാളികളെയാണ് ഒരോ നടാകത്തിലും കഥാപാത്രങ്ങളായി കണ്ടെത്തി അവതരിപ്പിക്കുന്നതും. നാടും, നാട്ടാരേയും വിട്ട് ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ സര്‍ഗ്ഗ വൈഭവം കണ്ടെത്തുന്നതില്‍ ഏറെ ശ്ലാഖനീയമാണ് അദ്ദേഹത്തിന്‍റെ ഇടപെടല്‍.
മലയാള നാടകങ്ങള്‍ മറ്റ് രാജ്യത്തെ ഏറ്റവും ഭംഗിയായി സംവിധാനം ചെയ്ത് അവതരിപ്പിച്ചതിനാണ് മുതുകുളം അവാര്‍ഡ് നല്‍കുന്നത്. 2022 മാര്‍ച്ച് 18വെളളിയാഴ്ച ഉച്ചക്ക് 2ന് കായംകുളം കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മെമ്മോറിയല്‍ നാഷണല്‍ കാര്‍ട്ടൂണ്‍ മ്യൂസിയം ആന്‍റ് ആര്‍ട്ട് ഗാലറിയില്‍ അവാര്‍ഡ് ദാനം നടക്കും.
കൊല്ലം സ്വദേശിയായ അന്‍സാര്‍ ഇബ്രാഹീം കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ മസ്ഖ്റ്റില്‍ ഇന്‍ഡ്യന്‍ സ്ക്കൂളില്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. റിട്ട.ഗവ. കോളജ് പ്രന്‍സിപ്പാള്‍ ഇബ്രാഹീം കുട്ടിയുടേയും, റിട്ട. സ്ക്കൂള്‍ പ്രഥമാധ്യാപിക ബീഗം ഷാഹിദയുടേയും മകനാണ്. അന്‍സാര്‍ മാഷ് എന്നാണ് അദ്ദേഹത്തെ പ്രവാസലോകത്തും,നാടക രംഗത്തും അറിയപ്പെടുന്നത്
English Sumamry: Ansar Ibrahim Muthukal, who is preparing the stage for Malayalam dramas in the expatriate world, is also in the award
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.