27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 21, 2024
July 20, 2024
June 22, 2024
May 28, 2024
April 24, 2024
April 12, 2024
April 1, 2024
March 31, 2024
March 25, 2024

ബംഗ്ലാദേശിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി
Janayugom Webdesk
ധാക്ക
July 29, 2023 10:06 pm

ബംഗ്ലാദേശിലും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകരുമായി പൊലീസ് ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചു. തലസ്ഥാനമായ ധാക്കയിലെ പ്രധാന റോഡുകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
നഗരത്തിൽ കുറഞ്ഞത് നാല് സ്ഥലങ്ങളിലെങ്കിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ആറ് പ്രതിഷേധക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി)നേതാക്കളായ ഗോയേശ്വർ റോയ്, അമാനുള്ള അമൻ എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങൾ, അഴിമതി, സേച്ഛാധിപത്യം എന്നീ ആരോപണങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. ചരക്ക് വിലക്കയറ്റത്തിനെതിരെയും പാർട്ടി മേധാവി ഖാലിദ സിയയെ നിരുപാധികം മോചിപ്പിക്കണമെന്നും തെരഞ്ഞെടുപ്പിനായി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിഎൻപി പ്രതിഷേധം നടത്തുന്നത്.
ഈ മാസം നടന്ന റാലികളിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പാര്‍ട്ടി ആസ്ഥാന ഓഫിസിനും മുന്നില്‍ നടന്ന റാലിയില്‍ പങ്കെടുത്ത 500 ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പതിനായിരക്കണക്കിന് പ്രതിപക്ഷ പ്രവർത്തകരെ തടങ്കലിൽ വച്ചതിനും നൂറുകണക്കിന് ആളുകളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതിനും സുരക്ഷാ സേനയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അറസ്റ്റിലായ പ്രതിപക്ഷ നേതാക്കളെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പൊലീസുമായും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലിൽ 18 നേതാക്കളും പ്രവർത്തകരും മരിച്ചതായും 2,000 ത്തിലധികം പേർക്ക് പരിക്കേറ്റതായും ബിഎൻപി പറയുന്നു. ബംഗ്ലദേശിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുരക്ഷാ സേനയ്ക്കതിരായുള്ള അവകാശ ലംഘന ആരോപണങ്ങളെത്തുടര്‍ന്ന് എലൈറ്റ് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ സെക്യൂരിറ്റി ഫോഴ്‌സിനും അതിന്റെ ഏഴ് മുതിർന്ന ഓഫിസർമാർക്കും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

eng­lish sum­ma­ry; Anti-gov­ern­ment protests in Bangladesh

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.