27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

മോഡിസര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍; പാര്‍ലമെന്‍റിലും,പുറത്തും ചെറുവിരല്‍പോലും അനക്കാതെ കോണ്‍ഗ്രസ്

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
April 9, 2022 1:33 pm

അധികാരത്തിലിരുന്ന പഞ്ചാബ് നഷ്ടപ്പെടുകയും, മറ്റ് സംസ്ഥാനങ്ങളിലൊന്നും ഒരു തരത്തിലും ചലനങ്ങള്‍സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുന്നു.പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നിരയില്‍ കൂടുതല്‍ സീറ്റുകള്‍ ഉള്ള കോണ്‍ഗ്രസ് സഭയില്‍ തങ്ങളുടെ കര്‍ത്തവ്യയും, കടമയും മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് കാണിക്കുന്നത്. പ്രതികരിക്കേണ്ട വേളയില്‍ സഭയില്‍ ഒട്ടും സജീവമായി പങ്കെടുക്കുന്നില്ല.

ബിജെപി ഉയര്‍ത്തുന്ന തീവ്രവര്‍ഗീയതക്കും, ജനദ്രോഹനയങ്ങള്‍ക്കും എതിരേ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്ക് തന്‍റേതായ പരിമിതികള്‍ ഉണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധി നടത്തുന്നഇടെപലുകള്‍ വെളളത്തില്‍ വരച്ച വരപോലെയാണ്.കോണ്‍ഗ്രസിന് നിര്‍ണായകമായ രണ്ട് തന്ത്രജ്ഞരുടെ സേവനങ്ങളും ലഭിക്കുന്നുണ്ട്. പ്രശാന്ത് കിഷോര്‍ ഗുജറാത്തിലും സുനില്‍ കനുഗോലും കര്‍ണാടകത്തിലും കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവരുടെ സഹായം 2024 മുന്നില്‍ കണ്ട് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് സെഷനില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുന്നത് ഏറെ അമ്പരപ്പിക്കുന്നത്. മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 7 വരെ നടന്ന സെഷനില്‍ പ്രതിപക്ഷ കക്ഷികളെ കാണാനോ നേതാക്കളുമായി ചര്‍ച്ച ചെയ്ത് സഭയിലെ തന്ത്രങ്ങള്‍ ഒരുക്കാനോ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയില്ല. അതേസമയം ബിജെപിക്കെതിരെയുള്ള സുപ്രധാന ശക്തി എന്ന കോണ്‍ഗ്രസിന്റെ കരുത്ത് നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍. ബിജെപി വിരുദ്ധ കക്ഷികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇവരെ ഒന്നിപ്പിക്കാനുള്ള ആഗ്രഹം നഷ്ടമായിരിക്കുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷകക്ഷികള്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസിനെ ബിജെപി ബദലായി കാണാനാവില്ല എന്ന വിലയിരുത്തലിലാണ്. കോണ്‍ഗ്രസിനെ മുന്‍നിരയില്‍ നിര്‍ത്താതെയുള്ള ബിജെപി വിരുദ്ധ സഖ്യത്തെ കുറിച്ച് ചില പ്രാദേശിക പാര്‍ട്ടികള്‍ ഇതിനോടകം ചര്‍ച്ച ചെയ്ത് കഴിഞ്ഞു. കോണ്‍ഗ്രസ് ഈ സഖ്യത്തെ പിന്തുണച്ചാല്‍ മാത്രം മതിയെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് സഖ്യത്തെ നിയന്ത്രിക്കാനുള്ള അധികാരം നഷ്ടമായാല്‍ അതോടെ സഖ്യത്തില്‍ പ്രസക്തിയില്ലാത്ത അവസ്ഥയുണ്ടാവും. പ്രധാനമായും തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നത് പല പാര്‍ട്ടികളെയും കോണ്‍ഗ്രസിനെ നേരിട്ട് എതിര്‍ക്കുന്നതിന് കാരണമായിട്ടുണ്ട്.

കോണ്‍ഗ്രസിലെ തമ്മിലടിയെല്ലാം പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലമാക്കുന്ന ഘടകങ്ങളാണിത്. രണ്ട് സഭകളിലും ഇന്ധന വില വര്‍ധന, അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ടിആര്‍എസ് കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളും. സിപിഐ അടക്കമുള്ള ഇടതുകക്ഷികള്‍ സഭക്ക് അകത്തും, പുറത്തും ബിജെപിക്കെതിരെ പ്രക്ഷോഭത്തിലാണ്.കൂടുതല്‍ ജനപിന്തുണയാണ് കിട്ടുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസിനെ ഒരു പ്രതിപക്ഷ പരിപാടിക്കും ഒപ്പം കൂട്ടേണ്ടെന്ന നിലപാടാണ് ഉള്ളത്. പ്രതിപക്ഷ കകക്ഷികളുടെ യോഗം കോണ്‍ഗ്രസില്ലാതെ തന്നെ മമത ചേര്‍ന്നിരുന്നു. സോണിയാ ഗാന്ധിയെ പരമാവധി അവഗണിക്കാനും തൃണമൂല്‍ ശ്രമിച്ചിരുന്നു

ഇതെല്ലാം ഇരുവരും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരിക്കുകയാണ്. തൃണമൂല്‍ ബംഗാളിലെ വമ്പന്‍ ജയത്തോടെ ദേശീയ തലത്തില്‍ വന്‍ ശക്തിയായെന്ന വിലയിരുത്തലിലാണ്. ആംആദ്മി പാര്‍ട്ടിയും അങ്ങനെ തന്നെയായിട്ടാണ് ഇവരെ കാണുന്നത്.

എന്നാല്‍ ദേശീയ തലത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക കടമയാണ്. കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിച്ച് തുടങ്ങിയാല്‍ ആ നിമിഷം കോണ്‍ഗ്രസിന് ദേശീയ തലത്തിലുള്ള സ്വാധീനം വര്‍ധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ കോണ്‍ഗ്രസ് സംഘടനാപരമായി ഏറെ ദുര്‍ബലമാണ്. എങ്ങും അടിസ്ഥാനഘടകങ്ങളില്ല.ബിജെപിക്കെതിരേ കോണ്‍ഗ്രസ് പ്രതികരിക്കാത്തത് പാര്‍ട്ടി അണികളില്‍ തന്നെവലിയ അമര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്

Eng­lish Summary:Anti-people poli­cies of the Modi gov­ern­ment; Con­gress with­out mov­ing a fin­ger in Par­lia­ment or outside

You may also like this video:

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.