18 May 2024, Saturday

Related news

May 15, 2024
March 8, 2024
February 16, 2024
January 25, 2024
October 21, 2023
October 3, 2023
October 3, 2023
August 12, 2023
June 11, 2023
June 3, 2023

ഡല്‍ഹി പൊലീസ് കമ്മിഷണറായി രാകേഷ് അസ്താനയുടെ നിയമനം: കേന്ദ്രസർക്കാരിന് നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 1, 2021 7:54 pm

രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. രാകേഷ് അസ്താനയ്ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സാദ്രേ ആലം എന്ന വ്യക്തി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് നടപടി. അതേസമയം സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്ന സംഘടന ഇതേവിഷയത്തില്‍ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. ഹൈക്കോടതി അടുത്ത മാസം എട്ടിന് ഹർജി വീണ്ടും പരിഗണിക്കും.

റിട്ടയർമെന്റിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെ രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചത് സുപ്രീംകോടതി വിധിയുടെയും, സർവീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ആരോപണം. അതേസമയം സർവീസ് വിഷയങ്ങളിൽ പൊതുതാല്പര്യഹർജികളെ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ അഭിപ്രായപ്പെട്ടു. 

ENGLISH SUMMARY:Appointment of Rakesh Asthana: Notice to Cen­tral Government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.