മെഡിക്കല്‍ പിജി പ്രവേശനത്തിന് മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഒ ബി സി വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്തിയത് സുപ്രീം കോടതി അംഗീകരിച്ചു. നീറ്റ് പിജി കൗൺസലിംഗിനും സുപ്രീംകോടതി അനുമതി നല്‍കി. നിലവിലെ മാനദണ്ഡപ്രകാരമായിരിക്കും ഈ വർഷത്തെ പ്രവേശനം. മുന്നാക്ക സംവരണത്തിന്‍റെ ഭരണഘടനാ സാധുത കോടതി വിശദമായി പരിശോധിക്കും. എട്ടുലക്ഷം വരുമാന പരിധി തുടരുമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ തീര്‍പ്പുണ്ടാക്കി നീറ്റ് പിജി കൗണ്‍സലിംഗ് ഉടന്‍ ആരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പൊണ്ണ എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ബെഞ്ചാണ് വിധിപറഞ്ഞത്. രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗണ്‍സിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
English Summary: Approval for OBC reservation: Permission for NEET PG Counselling
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.