23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024

നടി അർച്ചന കവിയുടെ ആരോപണം; കൊച്ചി എസ്എച്ച്ഒക്കെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

Janayugom Webdesk
കൊച്ചി
May 26, 2022 6:39 pm

പൊലീസിനെതിരായ നടി അർച്ചന കവിയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പൊലീസ് കമ്മീഷണർ. അർച്ചന കവിയുടെ പരാമർശത്തിൽ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പരാതിയില്‍ ഫോർട്ട് കൊച്ചി എസ്എച്ച്ഒക്കെതിരെ നടപടിയുണ്ടാകും. എസ് എച്ച് ഓ ബിജുവിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നോ നാളെയോ നടപടിയെടുക്കുമെന്ന് കൊച്ചി കമ്മീഷണർ അറിയിച്ചു. 

പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൊച്ചി പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറിയാതായി നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് സംഭവം. ഓട്ടോ തടഞ്ഞ് നിർത്തിയ പൊലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് നടി പോസ്റ്റിൽ കുറിച്ചത്. 

Eng­lish Summary:archana kavi, City Police Com­mis­sion­er says action will be tak­en against Kochi SHO
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.