ദക്ഷിണാഫ്രിക്കന്‍ വിമോചനപോരാട്ടം: സിപിഐയുടെ പിന്തുണയെ സ്മരിച്ച് പ്രമോസ നൊമാറഷിയ
ഇന്ത്യ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾക്ക് ശേഷവും തുടരേണ്ടിവന്ന ദക്ഷിണാഫ്രിക്കയുടെ വിമോചനപോരാട്ടത്തിന് ഇന്ത്യയിലെ ജനങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഉണ്ടായ പിന്തുണ നിർലോഭമായിരുന്നു എന്ന് ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പ്രമോസ നൊമാറഷിയ പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്ത് പറഞ്ഞു.
വിമോചന പോരാട്ടത്തോടൊപ്പം വർണ വിവേചനത്തിനെതിരായ പോരാട്ടവും ദക്ഷിണാഫ്രിക്കയ്ക്ക് നടത്തേണ്ടിവന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ലോകത്ത് എല്ലാ രാജ്യങ്ങളിലും സമാനമാണെന്നും അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടികളുടെ പ്രവർത്തനങ്ങൾക്ക് സമാനതകൾ ഉണ്ടെന്നും അവർ പറഞ്ഞു.
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ കൂടെ ഭരണത്തിൽ പങ്കാളിയായിരിക്കുമ്പോഴും അവിടുത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള സമരങ്ങളിൽ ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നിലുണ്ടെന്ന് പ്രമോസ വിശദീകരിച്ചു.
അമേരിക്കന്‍ സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുന്നു: ചൗ ഹുയി ചോല്‍
ഏഷ്യാ, പസഫിക് മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ കൂട്ടാളികളെ ഉപയോഗിച്ച് യുദ്ധം സൃഷ്ടിക്കുകയാണെന്ന് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ പ്രതിനിധി ചൗ ഹുയി ചോല്‍.
മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിന് കൊറിയ പ്രതിജ്ഞാബദ്ധമാണ്. സാമ്രാജ്യത്വവും അവരുടെ കൂട്ടാളികളും ചേർന്ന് രാജ്യാതിര്‍ത്തികളിലും സമുദ്രങ്ങളിലും കപ്പൽ പടയെയും ആയുധങ്ങളും വിന്യസിച്ച് മേഖലയിൽ അരക്ഷിതാവസ്ഥയും ആയുധ വ്യാപാര സാധ്യതകളും സൃഷ്ടിക്കുകയാണ്. അനാവശ്യമായ അവകാശവാദങ്ങളും പ്രാദേശികമായ കുതന്ത്രങ്ങളും അവർ ഉന്നയിക്കുന്നു. സാർവദേശീയമായി മുതലാളിത്ത ചൂഷണവും രൂക്ഷമാകുമ്പോൾ അതിനെതിരായ മാനവിക ചെറുത്തുനിൽപ്പിന് വളരെയധികം പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മേരാ നാം, തേരാ നാം വിയറ്റ്നാം വിയറ്റ്നാം
1970 കളിൽ അമേരിക്കൻ അധിനിവേശത്തിന്റെ ദുരിതകാലത്ത് ഇങ്ങ് ഇന്ത്യൻ തെരുവുകളിലും ഗ്രാമങ്ങളിലും മുഴങ്ങിയ മേരാ നാം തേരാ നാം വിയറ്റ്നാം വിയറ്റ്നാം എന്ന മുദ്രാവാക്യത്തെ ഓർമ്മിച്ചു കൊണ്ടാണ് വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി ലാം വാന്‍ മാ പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്തത്. ലോകത്ത് എല്ലായിടങ്ങളിലും സോഷ്യലിസ്റ്റ് രാജ്യങ്ങളെ മാത്രമല്ല പുരോഗമന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്ന സമീപനങ്ങളാണ് സാമ്രാജ്യത്വ ശക്തികളും അവരുടെ കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരമൊരു ലോകസാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് സർവദേശീയതയും ആഗോള ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളും പണ്ടെത്തെക്കാള്‍ പ്രസക്തമാകുന്നു എന്നും അദ്ദേഹം പറഞ്ഞു.
English Summary:Arms Trafficking and Natural Resource Exploitation Agenda of Imperialist Powers: Acad Murad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.