27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 3, 2024
November 10, 2024
November 10, 2024
November 3, 2024
October 30, 2024
October 29, 2024
October 28, 2024
October 18, 2024

കരസേനക്കായി പുതിയ യൂണിഫോം ഒരുങ്ങുന്നു; ഒലിവും മണ്ണും കലർന്ന നിറം, ചൂടിലും തണുപ്പിലും ഉപയോഗിക്കാം

Janayugom Webdesk
ന്യൂഡൽഹി
December 3, 2021 10:30 am

ഇന്ത്യൻ കരസേനക്ക്​ പുതിയ യുദ്ധ യൂണിഫോം ഒരുങ്ങുന്നു. കാലാവസ്ഥ സൗഹൃദവും ഭാരം കുറഞ്ഞതുമായ യൂണിഫോം അടുത്ത വ​ർഷം ജനുവരി 15നു​ നടക്കുന്ന സൈനിക ദിന പരേഡിൽ അവതരിപ്പിക്കാനാണ്​ നീക്കം.

ഒലിവും മണ്ണും ഉൾപ്പെടെയുള്ള നിറങ്ങളുടെ മിശ്രിതം ഉൾക്കൊള്ളുന്ന യൂണിഫോമുകള്‍ സൈനികരുടെ വിന്യാസ മേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
മറ്റു​ രാജ്യങ്ങളുടെയൂണിഫോമുകളും മറ്റും സൂക്ഷ്​മമായി വിശകലനം ചെയ്​ത ശേഷമാണ്​ യൂനിഫോം തയാറാക്കിയിട്ടുള്ളതെന്ന്​ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി​. സൈനികർക്ക്​ ഉഷ്​ണകാലത്തും ശൈത്യ കാലത്തും ഒരുപോലെ സുഖകരമായി ഉപയോഗിക്കാനും സാധിക്കും.
eng­lish summary;Army decides on new dig­i­tal pat­tern com­bat uni­form, to be imple­ment­ed in 2022
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.