March 30, 2023 Thursday

Related news

March 22, 2023
March 15, 2023
March 10, 2023
March 9, 2023
March 8, 2023
March 3, 2023
February 25, 2023
February 24, 2023
February 17, 2023
February 16, 2023

നഗരം ചുറ്റാം ആനവണ്ടിയിൽ; ബസ് സർവീസ് കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

Janayugom Webdesk
കോഴിക്കോട്
February 1, 2023 9:44 pm

മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ എസ് ആർ ടി സി ബസ് സർവീസ്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിൽ ആരംഭിച്ച ബസ് സർവീസ് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു. ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കാനാകുമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കൊപ്പം ജില്ലാ കലക്ടറും ആനവണ്ടിയിൽ നഗരം ചുറ്റി. 

കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200 ഓളം ട്രിപ്പുകൾ ആണ് കോഴിക്കോട് ജില്ലയിൽ നടത്തുക. ചരിത്രപരമായ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ ഉദ്ദേശം. ദിവസവും ഒരു ബസ് സർവീസാണുണ്ടാവുക. 200 രൂപയായിരിക്കും ചാർജ്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 വരെ നഗരം ചുറ്റി കാണാം. 30 വയസ്സുമുതൽ 80 വയസ്സുവരെയുള്ളവർ പങ്കെടുത്തുകൊണ്ടാണ് ഇന്നത്തെ യാത്ര. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’യിൽ പോകാൻ ആഗ്രഹിക്കുന്നവർ 9846100728,9544477954 എന്നെ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം. 

കെഎസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് പ്ലാനറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്ക്വയർ എന്നിവ വഴിയാണ് കടന്നുപോകുന്നത്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കെ യൂസഫ്, കെഎസ്ആർടിസി ജില്ലാ ഓഫീസർ പി കെ പ്രശോഭ്, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപകൻ അബ്ദുറഹിമാൻ, ഉദ്യോഗസ്ഥർ, കെഎസ്ആർടിസി അംഗീകൃത ട്രെഡ് യൂണിയൻ പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബി ടി സി ജില്ലാ കോർഡിനേറ്റർ പി കെ ബിന്ദു സ്വാഗതവും ബി എം എസ് നോർത്ത് സോൺ കോർഡിനേറ്റർ ബിനു ഇ എസ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Around the city in an ksrtc; The bus ser­vice was flagged off by the collector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.