23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 14, 2023
May 14, 2023
May 10, 2023
July 1, 2022
May 27, 2022
April 2, 2022
March 31, 2022
March 28, 2022
March 2, 2022
February 12, 2022

ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്‌തേക്കും

Janayugom Webdesk
മുംബൈ
November 8, 2021 9:55 am

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെ എൻസിബി ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻസിബി സമൻസ് അയച്ചിരുന്നെങ്കിലും പനി ആയതിനാൽ എത്താൻ കഴിയില്ലെന്ന് അറയിച്ചിരുന്നു. അതേസമയം കേസിലെ സാക്ഷി പ്രഭാകർ സെയിലിനും ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹാജരാകാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചിരുന്നു. 

സമീർ വാംഖഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പ്രഭാകർ സെയിലിനെ ആദ്യമായാണ് എൻസിബി ചോദ്യം ചെയ്യുന്നത്. പ്രതിപ്പട്ടികയിലുള്ള അർബാസ് മർച്ചന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേസിൽ ജാമ്യം കിട്ടിയ ആര്യൻ ഖാൻ ഒക്ടോബർ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം നല്‍കിയത്.

ENGLISH SUMMARY:Aryan Khan may be ques­tioned by NCB today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.