20 January 2026, Tuesday

Related news

January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026

ഏഷ്യന്‍ ഗെയിംസ്; ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലം

Janayugom Webdesk
ഹാങ്ചൗ
October 3, 2023 4:21 pm

2023 ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് മെഡല്‍. വനിതകളുടെ 54 കിലോഗ്രാമില്‍ പ്രീതി പവാറാണ് വെങ്കലം സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ചാങ് യുവാനോടാണ് സെമി ഫൈനലില്‍ പ്രീതി പരാജയപ്പെട്ടത്.

സെമിയില്‍ തായ്‌ലന്‍ഡ് താരത്തെ പരാജയപ്പെടുത്തിയാണ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് ലോവ്‌ലിന മെഡല്‍ നേട്ടം ഉറപ്പിച്ചത്. കൂടാതെ പാരിസ് ഒളിമ്പിക്‌സ് യോഗ്യതയും നേടി്. ഈ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് ലോവ്‌ലിന.

ഹാങ്ചൗവില്‍ ഒളിംപിക്‌സ് യോഗ്യത ഉറപ്പിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ലോവ്‌ലിന. നേരത്തെ നിഖാത് സരീന്‍, പ്രീതി പവാര്‍, പര്‍വീണ്‍ ഹൂഡ എന്നിവരും ഒളിംപികസില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു.

Eng­lish Summary:Asian Games; Bronze for India in Boxing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.