27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ഏഷ്യന്‍ ഗെയിംസ് സമാപിച്ചു; ചരിത്രം കുറിച്ച് ഇന്ത്യ

ആകെ നേടിയത് 107 മെഡലുകള്‍
ചൈന ഒന്നാമത്
Janayugom Webdesk
ഹാങ്ഷു
October 8, 2023 8:10 pm

ഏഷ്യന്‍ ഗെയിംസിന് ഇന്ന് തിരശീല വീണു. ചരിത്രം കുറിച്ചാണ് ഇന്ത്യ ചൈനയില്‍ നിന്നും മടങ്ങിയത്. ചരിത്രത്തില്‍ ഏഷ്യന്‍ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ട നടത്തി തലയയുര്‍ത്തിയാണ് മടക്കം. ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ മറികടന്ന ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 107 ആയി ഉയര്‍ന്നു. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഔദ്യോഗികമായി ഇന്നലെയാണ് ഏഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങിയതെങ്കിലും ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശനിയാഴ്ചയോടെ തന്നെ അവസാനിച്ചിരുന്നു. അവസാന ദിനത്തില്‍ ആറ് സ്വര്‍ണമെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ അമ്പെയ്ത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ ജ്യോതി സുരേഖ വിനാം ഇന്ത്യക്കായി സ്വര്‍ണം നേടി. പുരുഷന്മാരില്‍ ഓജസ് പ്രവീനും സ്വര്‍ണം സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് കബഡി പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ബാഡ്‌മിന്റണില്‍ സാത്വിക്-ചിരാഗ സഖ്യവും, ക്രിക്കറ്റിലും സ്വര്‍ണം നേടിയതോടെ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനം തന്നെ ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ കാഴ്ചവച്ചു.

2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ 70 മെഡലുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അതില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെട്ടു. ഈ നേട്ടം പഴങ്കഥയാക്കിയാണ് ഇന്ത്യ നാട്ടിലേക്കെത്തുന്നത്.
201 സ്വര്‍ണം, 111 വെള്ളി, 71 വെങ്കലം ഉള്‍പ്പെടെ ആകെ 383 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ജപ്പാനാണ് ഫിനിഷ് ചെയ്തത്. 52 സ്വര്‍ണം, 67 വെള്ളി, 69 വെങ്കലം ഉള്‍പ്പെടെ ആകെ 188 മെഡലുകളാണ് ജപ്പാനുള്ളത്. 42 സ്വര്‍ണം, 59 വെള്ളി, 89 വെങ്കലവുമായി ആകെ 190 മെഡലുകളുള്ള കൊറിയയാണ് മൂന്നാമത്.

Eng­lish Summary:Asian Games con­clud­ed; India returned with its head held high
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.