വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്ന് ബോംബെെ ഹെെക്കോടതി. ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, രാജേഷ് എസ് പാട്ടീൽ എന്നിവരടങ്ങിയ ഔറംഗബാദ് ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498 എ പ്രകാരം ഹര്‍ജിക്കാരിയായ യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആർ കോടതി റദ്ദാക്കി. വീട്ടുജോലി ചെയ്യാന്‍ താല്പര്യമില്ലെന്ന് വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിക്ക് പറയാമെന്നും അത്തരം സാഹചര്യത്തില്‍ വരന് വിവാഹത്തെക്കുറിച്ച് പുനർവിചിന്തനം നടത്താമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
വീട്ടുജോലി ചെയ്യാത്തതിന്റെ പേരിലും സ്ത്രീധനം ആവശ്യപ്പെട്ടും ഭര്‍ത്താവും കൂടുംബവും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഐപിസി സെക്ഷൻ 323,504, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതി മറ്റൊരു പുരുഷനെ നേരത്തെ വിവാഹം കഴിച്ചിരുന്നതായും ഇയാൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ സമാനമായ പരാതി നൽകിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.
English Summary:Asking to do housework not cruel: Bombay High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.