23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2022
December 20, 2022
December 18, 2022
December 14, 2022
December 10, 2022
November 28, 2022
November 28, 2022
November 27, 2022
November 26, 2022
November 24, 2022

ഒറ്റയ്ക്കുള്ള പരിശീലനം, ഇന്ന് കളിക്കുമോയെന്ന് ആശങ്ക, മറുപടിയുമായി മെസി

Janayugom Webdesk
November 22, 2022 1:26 pm

ലോകകപ്പില്‍ ഇന്ന് അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരമാണ് സൗദി അറേബ്യക്കെതിരായ അര്‍ജന്റീനയുടെ കളി. മത്സരഫലത്തേക്കുറിച്ച് ആര്‍ക്കും യാതൊരു ആശങ്കയുമില്ല. എന്നാല്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ കളി കാണാൻ കാത്തിരിക്കുന്ന ആരാധകര്‍ ആശങ്കയിലാണ്.

അദ്ദേഹത്തിന്റെ ഫിറ്റ്നസ് തന്നെയാണ് ആശങ്കയ്ക്ക് കാരണം. മെസി പരിക്കിന്റെ പിടിയിലാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പരന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അര്‍ജന്റീനൻ ടീമിന്റെ പരിശീലനങ്ങളില്‍ ക്യാപ്റ്റൻ പങ്കെടുക്കാതിരുന്നതാണ് ഇത്തരമൊരു വാര്‍ത്ത പരക്കാൻ കാരണമായത്. അതേസമയം അദ്ദേഹം ഒറ്റയ്ക്ക് പരിശീലനം നടത്തിയതും ചര്‍ച്ചയായി. പരിക്കുള്ളതിനാലാണ് മെസി ഒറ്റയ്ക് പരിശീലനം നടത്തിയതെന്നും അദ്ദേഹത്തിന് ആദ്യ മത്സരം നഷ്ടമാകുമെന്നുമൊക്കെയായിരുന്നു വാര്‍ത്ത.

എന്നാലിപ്പോള്‍ വാര്‍ത്തകള്‍ക്കൊക്കെ മറുപടിയുമായി മെസ്സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. “ഞാന്‍ ഒറ്റയ്ക്ക് പരിശീലനം നടത്തിയതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതൊക്കെ ഞാൻ അറിഞ്ഞു. എന്നാല്‍ എനിക്ക് ശാരീരികമായി യാതൊരു കുഴപ്പവുമില്ല. അതൊരു മുൻകരുതല്‍ മാത്രമാണ്. അസാധാരണമായി ഒന്നുമില്ല” മെസി ചിരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമക്കി.

Eng­lish Sum­mery: At press con­fer­ence, Mes­si says he’s fine, gets ova­tion and applause
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.