26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 1, 2024
May 18, 2024
May 17, 2024
May 12, 2024
April 29, 2024
April 25, 2024
April 25, 2024
April 24, 2024
April 24, 2024
April 20, 2024

വ്യാപാരികളെ അക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

Janayugom Webdesk
അടിമാലി
November 19, 2022 7:06 pm

വ്യാഴാഴ്ച വൈകിട്ട് കല്ലാർകുട്ടിയിലും, അടിമാലി ടൗണിലും വ്യാപാരികളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.. പാറത്തോട് തട്ടിൽ സോബിൻ (21), ആശംസ് ബിജു (21), കൊന്നത്തടി മരോട്ടിക്കൽ ജിഷ്ണു (19), കൊന്നത്തടി കൂവപ്ലാക്കൽ അമൽ ജോസ് (21) എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്. സംഘം നടത്തിയ വ്യാപക ആക്രമണത്തിൽ 2 പേർക്ക് കുത്തേറ്റിരുന്നു.3 പേർക്ക് ഗുരുതരമായി പരുക്കും സംഭവിച്ചു.

ഒരാളുടെ പിൻഭാഗത്ത് കുത്തിയ കത്തി താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്‌. വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ വരുന്ന പാറത്തോട്, കമ്പിളി കണ്ടം, കൊന്നത്തടി മേഖലകളിൽ നിന്നുള്ള മൂന്ന് യുവാക്കളടങ്ങുന്ന സംഘമാണ്‌ രണ്ടിടങ്ങളിലായി 2 മണിക്കൂറിനുള്ളിൽ അഴിഞ്ഞാടിയത്. ആക്രമണത്തിൽ കല്ലാർകുട്ടി ടൗണിലെ വ്യാപാരിയായ വടക്കേക്കര ഷംനാദ് (34) മുതിരപ്പുഴ ചക്യാനി കുന്നേൽ അഭിജിത്ത് (22) അടിമാലി പൊലീസ് സ്റ്റേഷന് എതിർവശത്ത് ബിവറേജിനു സമീപം ബേക്കറി നടത്തുന്ന കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശികളും, സഹോദരങ്ങളുമായ സക്കീർ ഹുസൈൻ (34) മുഹമ്മദാലി ജോലിക്കാരനായ സൂര്യ (22) എന്നിവർക്കാണ് പരുക്കേറ്റത്. അഭിജിത്തിനും, മുഹമ്മദാലിയ്ക്കുമാണ് കുത്തേറ്റത്.വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ കല്ലാർകുട്ടിയിലെത്തിയ സംഘം കടയിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു.

ചോദ്യം ചെയ്ത ഷംനാദിനെ ആക്രമിച്ചു, പ്രശ്ന പരിഹാരത്തിനു ശ്രമിച്ച അഭിജിത്തിനെ കുത്തി. തുടർന്ന് അടിമാലിയിലെത്തിയ സംഘം ബേക്കറിയിലെത്തി സമാനമായ രീതിയിൽ ബഹളമുണ്ടാക്കുകയും മുഹമ്മദാലിയെ കുത്തുകയുമായിരുന്നു. 5 സെൻ റീമീറ്ററോളം നീളത്തിലും ആഴത്തിലുമുള്ള മുറിവിൽ കത്തി കുടുങ്ങി തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. മറ്റ് മൂന്ന് പേർക്കും മർദ്ദനത്തിൽ തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇതിനിടെ വെള്ളിയാഴ്ച പകൽ ഇതേ സംഘം മുക്കുടം അഞ്ചാംമൈലിൽ എത്തി ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് പൊലീസെത്തി ഇവരെ പറഞ്ഞു വിടുകയായിരുന്നു. വ്യാഴാഴ്ചയുണ്ടായ സംഭവം അടിമാലി സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ ഇവരെ തിരിച്ചറിയാത്തതിനാലാണ് ഇവരെ പറഞ്ഞു വിട്ടത്. അടിമാലി പൊലീസ് എസ്എച്ഒ ക്ലീറ്റസ് കെ ജോസഫ്, പ്രിൻസിപ്പൽ എസ് ഐ കെ എം സന്തോഷ്, ജൂനിയർ എസ് ഐ പ്രഷോബ്, സിവിൽ പൊലീസ് ഓഫീസർമാരായ പി എൽ ഷാജി, ലാൽ ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

Eng­lish Sum­ma­ry: attack on traders; The accused are under arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.