26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024

വീട്ടമ്മയെ അപമാനിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

Janayugom Webdesk
December 2, 2022 6:20 pm

വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് മോനിപ്പള്ളി പൂവത്തിങ്കൽ ഭാഗത്ത് നെല്ലിക്കാത്തൊട്ടിയിൽ വീട്ടിൽ വർഗീസ് മകൻ എബിൻ വർഗീസ് (24) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിർത്ത വീട്ടമ്മയെ ഇയാൾ കൈകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. 

പാലാ കോടതി വളപ്പിൽ വച്ച് യുവ അഭിഭാഷയെ അപമാനിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ സമാനമായ മറ്റൊരു കേസ് പാലാ സ്റ്റേഷനിൽ നിലവിലുണ്ട്.പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ,എസ്.ഐ രാജേഷ് കുമാർ,സി.പി.ഓ മാരായ ബിനൂപ്, അരുൺകുമാർ,രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Eng­lish Summary:Attempt to insult house­wife: Youth arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.