6 May 2024, Monday

മയക്കുമരുന്ന് വിസ്കി കുപ്പിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: പിടിച്ചെടുത്തത് 20 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്

Janayugom Webdesk
മുംബൈ
November 25, 2022 12:10 pm

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്‍ ലഹരിവേട്ട. വിസ്‌കിയിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമം. നേർപ്പിച്ച നിരോധിത മയക്കുമരുന്ന് വിസ്കിയില്‍ കലര്‍ത്തിയാണ് കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. 

ഡിആർഐ ഉദ്യോഗസ്ഥരുടെ പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരന്‍ പിടിയിലായത്. മൂന്നര കിലോയോളം വരുന്ന നിരോധിത ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കുകയായിരുന്നു യാത്രക്കാരൻ. നവംബർ 24ന് ലാഗോസിൽ നിന്ന് അഡിസ് അബാബ വഴി മുംബൈയിലേക്ക് പോവുകയായിരുന്നു ഇയാള്‍. ഇയാളുടെ ബാഗില്‍ നിന്ന് രണ്ട് വിസ്കി കുപ്പികള്‍ കണ്ടെടുത്തു. വിസ്കിക്കുള്ളില്‍ കൊക്കെയ്നിന്റെ സാന്നിധ്യം കണ്ടെത്തി.

കൊക്കെയ്ൻ ഏകദേശം 3.5 കിലോഗ്രാം ആണ്. അന്താരാഷ്ട്ര വിപണിയില്‍ 20 കോടി രൂപ വരുന്ന മയക്കുമരുന്നാണ് ഇയാളുടെ പക്കല്‍ നിന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Eng­lish Sum­ma­ry: Attempt to smug­gle drugs hid­den in whiskey bot­tle: Drugs worth Rs 20 crore seized

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.