4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 12, 2024
September 24, 2024
September 16, 2024
September 8, 2024
August 23, 2024
July 14, 2024
July 9, 2024
June 7, 2024
May 31, 2024
May 29, 2024

ഔഡി എ4 പ്രീമിയം കാര്‍ വിപണിയിലേയ്ക്ക്

Janayugom Webdesk
കൊച്ചി
December 6, 2021 4:40 pm

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ, ഔഡിയുടെ പുതിയ പ്രീമിയം കാര്‍, ഔഡി എ 4, ഔഡി ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. 140 കിലോവാട്ട് (190 എച്ച്പി) കരുത്തും 320 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും പുതിയ രൂപകല്പനയുമാണ് ഔഡി എ4 ന്റെ പ്രത്യേകത. ഔഡി എ4 പ്രീമിയത്തിന്റെ എക്‌സ്ഷോറൂം വില 39,99,000 രൂപയും, ഔഡി എ4 പ്രീമിയം പ്ലസിന്റെ വില 43,69,000 രൂപയും ഔഡി എ4 ടെക്‌നോളജിയുടെ വില 47,61,000 രൂപയുമാണ്.

ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലന്‍ ഔഡി 4 അവതരിപ്പിച്ചു. സിംഗിള്‍ സോണ്‍ ഓട്ടോ എയര്‍കണ്ടീഷനിംഗ്, ആറ് എയര്‍ ബാഗ്, സിംഗിള്‍ കളര്‍ ആംബിയന്റ് ലൈറ്റിങ്ങ്, എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലൈറ്റ്‌സ്, ഗ്ലാസ് സണ്‍ റൂഫ് എന്നിവയാണ് പ്രത്യേകതകള്‍. ഔഡി, സൗണ്ട് സിസ്റ്റം, സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസ്, വയര്‍ലസ് ചാര്‍ജിങ്ങോടുകൂടിയ ഫോണ്‍ ബോക്‌സ് ലൈറ്റ്, റിയര്‍വ്യൂ ക്യാമറയോടു കൂടിയ പാര്‍ക്കിംഗ് എയ്ഡ്, ലെതര്‍ അപ്‌ഹോള്‍സ്ട്രി, ഓട്ടോമാറ്റിക് ആന്റി ഗ്ലെയര്‍ ആക്ഷനോടുകൂടിയ ഫ്രെയിംലസ് ഇന്റീരിയര്‍ മിറര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

eng­lish sum­ma­ry; Audi launch­es A4 pre­mi­um car

you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.