10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 9, 2025
July 9, 2025
July 8, 2025
July 8, 2025
July 7, 2025
July 7, 2025
July 5, 2025
July 5, 2025
July 5, 2025
July 5, 2025

ജമ്മു കശ്മീരില്‍ ഹിമപാതം; രണ്ട് വിദേശികള്‍ മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
February 1, 2023 5:51 pm

ജമ്മു കശ്മീരില്‍ അതിശക്തമായ ഹിമപാതത്തില്‍ രണ്ട് വിദേശ പൗരന്മാര്‍ മരിച്ചു. പ്രദേശത്ത് 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താല്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചു.

വിദേശത്തുനിന്നെത്തിയ വിനോദ സഞ്ചാരികളാണ് മരിച്ച രണ്ടുപേരും. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.
ഇവിടെ നിന്ന് രക്ഷപ്പെടുത്തിയ 19 പേരും വിദേശികളാണ്. രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Avalanche in Jam­mu and Kash­mir; Two for­eign­ers died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.