ശസ്ത്രക്രിയയിലൂടെ കുഞ്ഞ് അജീഷയുടെ കാഴ്ച തിരിച്ചു കിട്ടാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ഇരുളിന്റെ ലോകത്ത് നിന്ന് മൂന്ന് വയസ്സുകാരി അജീഷയെ കൈപിടിച്ച് ഉയര്‍ത്താന്‍ കരുണയുള്ളവരത്തുമെന്ന പ്രതീക്ഷയിലാണ് മാതാവ് നടുങ്കണ്ടം പാറത്തോട് സ്വദേശി പ്ലാത്തറയ്ക്കല്‍ വീട്ടില്‍ അനു. കുസൃതി ചിരികളുമായി ഓടി നടക്കുമ്പോള്‍ തട്ടി വീഴുന്നതും, ശബ്ധത്തിനനുസരിച്ച് പ്രതികരിയ്ക്കുന്നതും കണ്ടപ്പോഴാണ്, മകള്‍ക്ക് കാഴ്ച ശേഷിയില്ലെന്ന് അനുവിന് മനസിലാകുന്നത്. ഒരു കണ്ണിന് നേരിയ കാഴ്ചയുണ്ട്. കളിപാട്ടങ്ങളുടെ നിറങ്ങള്‍, ഈ കണ്ണിനോട് ചേര്‍ത്ത് പിടിച്ച്, അജീഷ നോക്കും. ജന്മനായുള്ള തിമിരം ശസ്ത്രക്രിയയിലൂടെ മാറ്റാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുമ്പോഴും ശസ്ത്രക്രീയ നടത്തുവാന്‍ കാശില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. കണ്ണിന് രണ്ട് ശസ്ത്രക്രിയകള്‍ ആവശ്യമുണ്ട്. എന്നാല്‍ നിര്‍ധന കുടുംബത്തിന് ചികിത്സയ്ക്കും തുടര്‍ ചെലവുകള്‍ക്കുമായി പണം കണ്ടെത്താന്‍ സാധിയ്ക്കുന്നില്ല. പ്ലസ്ടു പഠനത്തിനിടെയായിരുന്നു അനുവിന്റെ വിവാഹം. കുടുംബത്തിലെ സാമ്പത്തീക ബുദ്ധിമുട്ടുകള്‍ മനസിലാക്കി, തുടര്‍ന്ന് പഠിപ്പിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്‍കിയാരുന്നു വിവാഹ ആലോചന. എന്നാല്‍ വിവാഹത്തോടെ അനുവിന്റെ പഠനം മുടങ്ങി.
ചെറുപ്രായത്തില്‍ രണ്ട് മക്കളുടെ അമ്മയുമായി. ഭര്‍ത്താവില്‍ നിന്ന കൊടിയ പീഡനവും ഏല്‍ക്കേണ്ടി വന്നു. നിലവില്‍ ഇയാള്‍ ഇവര്‍ക്കൊപ്പമല്ല താമസിയ്ക്കുന്നത്. കൂലിപ്പണിക്കാരനായ അച്ചന്റെ സംരക്ഷണയിലാണ് അനുവും മക്കളും കഴിയുന്നത്. രോഗിയായ ഭാര്യയും മറ്റ് മൂന്ന് കുട്ടികളും ഉള്‍പ്പടെ എട്ടംഗ കുടുംബത്തിന്റെ ചെലവ് കൂലിപണിയിലൂടെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയാണ്, പിതാവ്. ഇതിനിടെയാണ്, അജീഷയ്ക്ക് കാഴ്ചയ്ക്ക് തകരാറുണ്ടെന്ന വിവരം കുടുംബം തിരിച്ചറിയുന്നത്. മലമുകളിലെ നാല് സെന്റ് ഭൂമിയിലെ കൊച്ചു വീട് മാത്രമാണ് ഈ കുടുംബത്തിന്റെ ഏക സമ്പാദ്യം. ചികിത്സാ ചെലവുകള്‍ കണ്ടെത്തുന്നതിനായി അനുവിന്റെ പേരില്‍ നെടുങ്കണ്ടം യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അനുമോള്‍ 455102010029759 യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, നെടുങ്കണ്ടം ഐഎഫ്എസ് സി കോഡ്. ഡആകചഛ545511 ഴീീഴഹലുമ്യ 9074575904 .
English Summary: Baby Ajeesha wants to see the world with her eyes full
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.