22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

വിജയ് ബാബുവിന്റെ ജാമ്യം; ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Janayugom Webdesk
July 6, 2022 9:08 am

വിജയ് ബാബുവിന് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 22 നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പിന്നാലെ നാട്ടിലെത്തിയ വിജയ് ബാബുവിനെ ചോദ്യം ചെയ്ത പൊലീസ് ജൂണ്‍ 27ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി. ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യം അനുവദിച്ചെങ്കിലും വിജയ് ബാബു പൊലീസ് നടപടികള്‍ക്ക് വിധേയനാകണം. അതേസമയം, കേസില്‍ വിജയ് ബാബു കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചിരുന്നു.

Eng­lish sum­ma­ry; Bail of Vijay Babu; The peti­tion will be heard by the Supreme Court today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.