ഒരു സംഘടനയെ നിരോധിക്കുന്നതുകൊണ്ടു പ്രയോജനമില്ലെന്നും നിരോധനം പലപ്പോഴും വിപരീതഫലമുണ്ടാക്കുമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവാദ വീക്ഷണങ്ങളെ സിപിഐ പിന്തുണയ്ക്കുന്നില്ല. എതിരാളികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നു. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം അംഗീകരിക്കുന്നില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രശ്‌നപരിഹാരമല്ല:സിപിഐ(എം)
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമല്ലെന്നും രാജ്യത്തെ സാധാരണ നിയമങ്ങള്‍ ഉപയോഗിച്ച് ഭരണപരമായി ശക്തമായ നടപടികളാണ് ആവശ്യമെന്നും സിപിഐ (എം) പോളിറ്റ് ബ്യൂറോ. രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്ര നിലപാടുള്ള സംഘടനകള്‍ സ്വതന്ത്ര എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ വധത്തിനു പിന്നിലുണ്ടെന്നും സിപിഐ(എം) ചൂണ്ടിക്കാട്ടി.
English Summary: Ban of Popular Front not accepted: CPI
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.