കര്‍ണാടകയില്‍ കോറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച ബംഗളൂരു ഡോക്ടര്‍ 15 ദിവസത്തിന് ശേഷവും പോസിറ്റീവ്. കോവിഡ് നെഗറ്റീവാകാത്തതിനെ തുടര്‍ന്ന് ഡോക്ടറോട് ആശുപത്രിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കി.
ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലെ ഒരാളുടെയും സെക്കന്‍ഡറി സമ്പര്‍ക്കപട്ടികയിലെ രണ്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഡോക്ടറുടെ സാമ്പിളുകള്‍ 24 മണിക്കൂറിന് ശേഷം വീണ്ടും പരിശോധനക്ക് അയക്കും. നെഗറ്റീവ് ആകുന്നതുവരെ നിരന്തരം പരിശോധനകള്‍ നടത്തുമെന്നും ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു. നെഗറ്റീവാകുന്നതുവരെ ഡോക്ടറും സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരും നിരീക്ഷണത്തില്‍ കഴിയണം.
രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ രക്തസമ്മര്‍ദം, ഓക്സിജന്‍ ലെവല്‍ മറ്റുള്ളവയെല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ‘ഡോക്ടര്‍ ഒരു പ്രമേഹ രോഗിയാണ്. അതിനാലാണ് കോവിഡ് നെഗറ്റീവാകാന്‍ പ്രായസമാകുന്നത്. ഡെല്‍റ്റയിലടക്കം നിരവധി വകഭേദങ്ങളില്‍ ഈ പ്രശ്നമുണ്ടായിരുന്നു. ചികിത്സ തുടങ്ങി 21ാം ദിവസവും പോസിറ്റീവായവര്‍ ഉണ്ടായിരുന്നു’ ‑ഡോക്ടര്‍ പറഞ്ഞു.
english summary; Bangalore doctor again confirmed by Omicron
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.