15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 10, 2025
March 3, 2025
March 2, 2025
March 1, 2025
February 28, 2025
February 26, 2025
February 17, 2025
February 17, 2025
February 16, 2025

ബിജെപിക്കെതിരേ ആഞ്ഞടിച്ച് ബിഡിജെഎസ്

Janayugom Webdesk
തിരുവനന്തപുരം
March 17, 2023 1:29 pm

ദേശീയതലത്തില്‍ ബിജെപി സഖ്യകക്ഷികളെ കൂട്ടി എന്‍ഡിഎ പ്രവര്‍ത്തനങ്ങളുമായി നീങ്ങുമ്പോള്‍ സംസ്ഥാനത്ത് എന്‍ഡിഎയില്‍ വിള്ളല്‍. സംസ്ഥാന എന്‍ഡിഎ കണ്‍വീനറും ബിഡിജെെഎസ് പ്രസിഡന്‍റുമായ തുഷാര്‍വെള്ളാപ്പള്ളി ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തു വന്നിരിക്കുന്നു.

ഒരു ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന ആളുപോലും ബിജെപിയില്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നു. എറണാകുളത്ത് നടന്ന ബിഡിജെഎസ് പഠനശിബിരം ബഹിഷ്കരിച്ച ബിജെപിയെ അദ്ദേഹം കടന്നാക്രമിച്ചിരിക്കുകയാണ്. കേരളത്തില്‍ ഹിന്ദുത്വം പറഞ്ഞ് വോട്ട് കിട്ടാനും, ഭരണത്തില്‍ പങ്കാളിയാകാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ ന്യൂനപക്ഷങ്ങളുടെ സഹായം കൂടിയേ തീരുവെന്നും അദ്ദേഹം വ്യക്തമാക്കി.ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ബിഡിജെ.എസിന് ജില്ലാ കമ്മിറ്റി ഇല്ല, പഞ്ചായത്ത് കമ്മിറ്റി ഇല്ല, നിയോജക മണ്ഡലം കമ്മിറ്റിയില്ല, സംസ്ഥാന കമ്മിറ്റി പോലും ഇല്ല. കുറച്ച് പേപ്പര്‍ മാത്രം കയ്യിലുണ്ട്. 2016ല്‍, മുപ്പത് വര്‍ഷം മുന്‍പ് ബിജെപി മത്സരിച്ചപ്പോള്‍ കെട്ടിവെച്ച കാശ് പോലും കിട്ടാതിരുന്ന അവസ്ഥയില്‍ നിന്ന്, ഒരാളെ ജയിപ്പിക്കാനും ഏഴ് പേരെ രണ്ടാം സ്ഥാനത്ത് എത്തിക്കാനും ബിഡിജെഎസിന് സാധിച്ചു.

ഹിന്ദുത്വം കൊണ്ട് കേരളം ഭരിക്കാന്‍ സാധിക്കില്ല. അതിന് മതന്യൂനപക്ഷങ്ങളുടെ പിന്തുണവേണം.കേരളത്തിലെ ഒരു പ്രതിപക്ഷ പാര്‍ട്ടി മുസ്ലിങ്ങളെ തീവ്രവാദികള്‍ എന്ന് പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് തീവ്രവാദികള്‍. മറ്റെല്ലാം മതത്തെ വിശ്വസിച്ച് ജീവിക്കുന്നവരാണ്. അവരുടെയും ക്രിസ്ത്യാനികളുടേയും പിന്തുണ നമുക്ക് ഉണ്ടെങ്കില്‍, ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും നമുക്ക് കേരളത്തില്‍ ഭരണം പിടിക്കാന്‍ സാധിക്കും,’തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല.

എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പഠനശിബിരം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും ചടങ്ങിന് എത്താതിരുന്നതോടെ ബി.ഡി,ജെ.എസ് – ബി.ജെ.പി കൂട്ടുകെട്ടില്‍ പ്രതിസന്ധികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ ജില്ലാ സെക്രട്ടറി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസം പാര്‍ട്ടി മുന്‍പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ അമിത്ഷാ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ തൃശൂരില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി സുരേഷ്ഗോപി നടത്തിയ പ്രകടനങ്ങള്‍ക്കെതിരേ ബിഡിജെഎസ് സംസ്ഥാന ട്രഷറാര്‍ തന്നെ രംഗത്തു വരികയും ജനങ്ങള്‍ ഗോപി വരച്ചു വിടുമെന്നു സുരേഷ് ഗോപിക്ക് സാമൂഹ്യമാധ്യങ്ങളിലൂടെ താക്കീതും കൊടുത്തു. 

അതിനു പിന്നാലെയാണ് തുഷാര്‍വെള്ളാപ്പള്ളി തന്നെ നേരിട്ടു വിമര്‍ശിച്ച് രംഗത്തു വരുന്നത്. വരും ദിവസങ്ങളില്‍ ബിജെപി-ബിഡിജഎസ് പോര് ശ്കതമാകും. ബിഡിജെഎസ് അണികളില്‍ ഭൂരിപക്ഷത്തിനും ബിജെപി ബാന്ധവത്തോട് ഒട്ടും താല്‍പര്യമില്ല. പാലരും പാര്‍ട്ടി പ്രവര്‍ത്തനം പോലും നിര്‍ജ്ജാവമായിരിക്കുകയാണ്. ബിജെപി കൂട്ടുകെട്ട് അവസാനിപ്പിക്കാണമെന്നാണ് അവരുടെ പ്രധാന ആവശ്യം

Eng­lish Summary:

BDJS lashed out at BJP

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.