15 April 2024, Monday

Related news

April 5, 2024
March 31, 2024
March 13, 2024
March 13, 2024
March 9, 2024
February 18, 2024
February 7, 2024
January 31, 2024
January 24, 2024
January 14, 2024

വന്നോളീ, കണ്ടോളീ, ആസ്വദിച്ചോളീ പുതുമോടിയിൽ ബീച്ച് അക്വേറിയം

Janayugom Webdesk
കോഴിക്കോട്
January 12, 2024 8:24 pm

ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ശുദ്ധജലമത്സ്യമായ അരാപെെമ, നോർത്ത് അമേരിക്കക്കാരനായ അലിഗേറ്റർ, ബ്ലാക്ക് ഹോസ്റ്റ്, കാറ്റ്ഫിഷ്, അഴകിൽ തിളങ്ങുന്ന അലങ്കാര മത്സ്യങ്ങൾ. . മത്സ്യലോകത്തെ വെെവിധ്യക്കാഴ്ചകളുമായി കോഴിക്കോട് കടപ്പുറത്തെ ഡിടിപിസി അക്വേറിയം സന്ദർശകർക്കായി തുറന്നു നൽകി. വിവിധ അക്വേറിയങ്ങളിലായി 120 തിലധികം അലങ്കാര മത്സ്യങ്ങളെയാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കാഴ്ചയിൽ ചിങ്കണ്ണിയെപ്പോലെ തോന്നിക്കുന്ന അലിഗേറ്റർ ഗാർ, റെഡ് ടെയ്ൽ കാറ്റ്ഫിഷ്, അരാപെെമ തുടങ്ങിയവ സന്ദർശകരെ ആകർഷിക്കുന്നു. കടലിനടിയിലൂടെയുള്ള യാത്ര (ടണൽ അക്വേറിയം), വിദേശങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവ്വ വർണ്ണ മത്സ്യങ്ങളുടെ മേളനം, സംഗീതജലധാര തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ചമ്മച്ചാൽ അക്വേറിയം നടത്തുന്ന കാരപ്പറമ്പ് സ്വദേശിയായ സണ്ണിയാണ് അക്വേറിയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. രാവിലെ 10. 30 മുതൽ രാത്രി 10 മണിവരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബീച്ചിലെത്തുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രമായ അക്വേറിയത്തിലേക്ക് പ്രവർത്തനം തുടങ്ങിയ മുതൽ നല്ല തിരക്കാണെന്ന് നടത്തിപ്പുകാരനായ സണ്ണി പറഞ്ഞു. പുതിയ സവിശേഷതകളുമായി അക്വേറിയം തുറക്കുന്ന സമയങ്ങളിലൊക്കെയും ഇവിടുത്തേക്ക് ആളുകളുടെ ഒഴുക്ക് ഉണ്ടാകാറുണ്ടെന്ന് സമീപത്തെ കടക്കാരും പറയുന്നു. ഒപ്പം കച്ചവടവും കൂടുമെന്ന പ്രതീക്ഷയിലാണ് കടക്കാർ.

വിനോദസഞ്ചാരവകുപ്പിന് കീഴിൽ 1995ലാണ് കോർപ്പറേഷന്റെ സ്ഥലത്ത് അക്വേറിയം സ്ഥാപിച്ചത്. പിന്നീട് ടൂറിസം വ​കു​പ്പി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​ ഡി ​ടി ​പി ​സി അ​ക്വേ​റി​യം ന​വീ​ക​രി​ക്കുകയായിരുന്നു. തീ​ര സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​കാ​ത്ത വി​ധ​മാ​യി​രു​ന്നു നി​ർ​മ്മാ​ണം. ന​ക്ഷ​ത്ര മ​ത്സ്യ​ത്തി​ന്റെ ആ​കൃ​തി​യി​ൽ ആ​രെ​യും ആ​ക​ർ​ഷി​ക്കും വി​ധത്തിലാണ് കെട്ടിടം. ശേഷമാണ് കടൽ മത്സ്യങ്ങളെയും അക്വേറിയത്തിൽ ഉൾപ്പെടുത്തിയത്. 2022 ഓഗസ്റ്റ് മുതൽ മലബാർ ടൂറിസം ആന്റ് ട്രാവലിംഗ് സൊസെെറ്റിയായിരുന്നു അക്വേറിയം വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നു എന്നാൽ വാടക കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഡി ടി പി സി ടെണ്ടർ റദ്ദു ചെയ്യുകയും ശേഷം കുറച്ചുനാളുകളായി അക്വേറിയം അടഞ്ഞുകിടക്കുകയായിരുന്നു. ശേഷം പുതിയ ടെണ്ടർ വിളിച്ചാണ് അക്വേറിയം പ്രവർത്തന സജ്ജമാക്കിയത്. അക്വേറിയം നവീകരിച്ച് പുതുമോടിയിൽ പ്രവർത്തനമാരംഭിച്ചതോടെ കൂടുതൽ സന്ദർശകർ ഇവിടേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഡിടിപിസി അധികൃതർ.

Eng­lish Sum­ma­ry; Beach Aquar­i­um at Puthumodi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.