24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024

എഐവൈഎഫ് മാനവ സംഗമത്തിന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
December 22, 2021 9:47 pm

മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും കൊലപാതകം എതിർക്കപ്പെടണമെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സെക്രട്ടേറിയറ്റിനു മുന്നിൽ എഐവൈഎഫ് സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള പ്രത്യയശാസ്ത്രത്തിന് കൊടിപിടിക്കുകയും എതിരഭിപ്രായം പറയുന്നവരെ കൊലക്കത്തിയുമായി പോയി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുന്നത് എന്ത് രാഷ്ട്രീയമാണെന്ന് പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. ആ രാഷ്ട്രീയം എവിടെയും ജയിക്കില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയും ആ വഴിക്ക് പോകരുത്. ഏത് രാഷ്ട്രീയമായാലും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണെങ്കിൽ കൊലക്കത്തി കയ്യിൽ കൊണ്ട് പോകുന്നതാകരുത്. മനുഷ്യനെ കൊല്ലുന്നത് തടയുന്നതാണ് രാഷ്ട്രീയം. ചിലർ രാഷ്ട്രീയ പാർട്ടിയുടെ പേര് പറഞ്ഞ് ചിലരെ കൊന്ന് മറ്റുള്ളവരെ കൂടെ നിർത്താമെന്ന് കരുതുന്നുണ്ടെങ്കിൽ അത് രക്ഷപ്പെടുന്ന രാഷ്ട്രീയമല്ല. അതിനെ നമ്മുടെ നാട് സ്വീകരിക്കില്ലെന്നും പന്ന്യൻ പറഞ്ഞു. 

നാട്ടിൽ കൊലപാതകങ്ങൾ അവസാനിപ്പിക്കണം. രാഷ്ട്രീയത്തിൽ കൊലപാതകം അരുത് എന്ന് പറയുന്ന പ്രസ്ഥാനമാണ് കമ്മ്യുണിസ്റ്റ് പാർട്ടി, അദ്ദേഹം പറഞ്ഞു. കൊലപാതക പ്രശ്നങ്ങളിൽ കർക്കശമായി നടപടിയെടുക്കാൻ പൊലീസ് മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ശുഭേഷ് സുധാകരൻ, അഡ്വ. കെ കെ സമദ്, അഡ്വ. ആർ ജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഷാജഹാൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു, സംസ്ഥാന പ്രസിഡന്റ് പി കബീർ, എഐവൈഎഫ് ജില്ലാ പ്രസിഡൻറ് ആദർശ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. ആർ എസ് ജയൻ സ്വാഗതം പറഞ്ഞു. വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ എഐവൈഎഫ് നേതൃത്വത്തിൽ ‘വർഗീയ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ യുവജന പ്രതിരോധം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാനവ സംഗമം സംഘടിപ്പിച്ചത്.
ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ മാനവ സംഗമം സംഘടിപ്പിക്കും. 

ENGLISH SUMMARY:Beginning of the AIYF Human Reunion
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.