13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 30, 2025
January 11, 2025
October 13, 2024
August 30, 2024
July 13, 2024
July 7, 2024
May 10, 2024
April 26, 2024
April 15, 2024
April 3, 2024

കോണ്‍ഗ്രസ് സ്ഥാനാർത്ഥി നോട്ടയ്ക്കും പിന്നില്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് എഐയുഡിഎഫ്

Janayugom Webdesk
June 15, 2022 4:13 pm

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പാർട്ടിയുമായി സഖ്യത്തിലേർപ്പെടില്ലെന്ന് വ്യക്തമാക്കി ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്). കോൺഗ്രസ് പാർട്ടിക്ക് ഇപ്പോൾ ക്രമേണ ജനപിന്തുണ നഷ്‌ടപ്പെടുകയാണെന്നും കോൺഗ്രസുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് എ ഐ യു ഡിഎഫ് എംഎൽഎയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കരിം ഉദ്ദീൻ ബർഭുയ പറഞ്ഞു.

പൊതുസമൂഹം ഇപ്പോൾ കോൺഗ്രസ് പാർട്ടിയെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും അടുത്തിടെ സമാപിച്ച കർബി ആംഗ്ലോങ് സ്വയംഭരണ കൗൺസിൽ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടി സംപൂജ്യരാണ്. ഞങ്ങൾക്ക് അങ്ങനെയാണ് തോന്നുന്നത്, രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിക്ക് ഇന്ന് യാതൊരു വിധ അടിത്തറയുമില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് വിഡ്ഢിത്തമാണ്. എ ഐ യു ഡി എഫ് പക്വതയുള്ള രാഷ്ട്രീയ പാർട്ടിയാണ്, പാർട്ടി ഒരു മണ്ടൻ തീരുമാനവും എടുക്കില്ല”- കരിം ഉദ്ദിൻ ബർഭുയ അഭിപ്രായപ്പെട്ടു. 

2021 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എ ഐ യു ഡി എഫും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ കോൺഗ്രസ് പാർട്ടി എ ഐ യു ഡി എഫുമായുള്ള ബന്ധം വിച്ഛേദിച്ചു. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതും തോൽക്കുന്നതും വേറെ കാര്യം. എന്നാൽ ജി എം സി തെരഞ്ഞെടുപ്പിൽ 38 കോൺഗ്രസ് സ്ഥാനാർത്ഥികള്‍ക്ക് കെട്ടിവെച്ച തുകപോലും ലഭിക്കാത്തതും ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നോട്ടയേക്കാൾ കുറവ് വോട്ട് ലഭിച്ചതും കോൺഗ്രസ് പാർട്ടിക്ക് പൊതുജനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നതാണെന്നും എ ഐ യു ഡി എഫ് നേതാവ് അഭിപ്രായപ്പെട്ടു. നമുക്ക് പൊതുസമൂഹത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. 

അസം കോൺഗ്രസ് പൂജ്യത്തിൽ സന്തുഷ്ടരാണ്, 2024ലും അത് പൂജ്യമായേക്കാം. സംസ്ഥാനത്തെ എല്ലാ ജാതിയിലും സമുദായത്തിലും പെട്ട ആളുകളിൽ നിന്ന് ഞങ്ങൾക്ക് പ്രതികരണങ്ങൾ ലഭിക്കുന്നു, ഞങ്ങൾ എവിടേക്ക് പോകണമെന്ന് പൊതുജനങ്ങൾ തീരുമാനിക്കും. എന്നിരുന്നാലും കോണ്‍ഗ്രസുമായുള്ള ഒരു സഖ്യം ഇനി സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പാർട്ടി പൊതുജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച് അവരുടെ അഭിപ്രായം സ്വീകരിക്കുകയും അതിന് അനുസരിച്ച് നയപരിപാടികള്‍ സ്വീകരിക്കുമെന്നും എ ഐ യു ഡി എഫ് എം എൽ എ പറഞ്ഞു. നേരത്തെ, ഞങ്ങൾ അസമിൽ മൂന്ന് ലോക്‌സഭാ സീറ്റുകൾ നേടിയിരുന്നു. ഇത്തവണ ഞങ്ങൾ അഞ്ച് സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു,” ബർഭുയ പറഞ്ഞു.

അതേസമയം, എഐയുഡിഎഫ് ബിജെപിയുടെ ബി ടീമായി മാറിയെന്ന ആരോപണവുമായി കോണ്‍ഗ്രസും നേരത്തെ രംഗത്ത് എത്തിയിരുന്നു. ‘ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണ് കോൺഗ്രസ്സ് എഐയുഡിഎഫുമായി ചേർന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എ ഐ യു ഡിഎഫ് തലവൻ ബദ്‌റുദ്ദീൻ അജ്മൽ കോൺഗ്രസ്സിന്റെ അഞ്ച് നിയമസഭാംഗങ്ങളുടെ സത്യസന്ധതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് എ ഐ യു ഡി എഫ് എം.എൽ.എമാർക്ക് ബിജെപിക്കൊപ്പം നിൽക്കാമെന്ന് പറയുകയും ചെയ്തു, എന്നായിരുന്നു അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ അഭിപ്രായപ്പട്ടത്

Eng­lish Sum­ma­ry: Behind the Con­gress can­di­date Nota:AIUDF says no alliance in Lok Sab­ha polls

You may also like this video:

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.