23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 29, 2024
May 14, 2024
May 8, 2024
April 27, 2024
April 7, 2024
April 6, 2024
March 29, 2024
March 11, 2024
February 4, 2024
January 30, 2024

ബംഗാള്‍ മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പ്: തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍വിജയം

Janayugom Webdesk
കൊല്‍ക്കത്ത
March 2, 2022 8:06 pm

പശ്ചിമ ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. 108 മുന്‍സിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 102ലും തൃണമൂല്‍ വിജയിച്ചു. 31 മുന്‍സിപ്പാലിറ്റികളില്‍ സമ്പൂര്‍ണ വിജയം നേടി.

നാദിയ ജില്ലയിലെ തഹേര്‍ മുന്‍സിപ്പാലിറ്റി ഇടതുമുന്നണി നേടി. ഇവിടെ 13 സീറ്റുകള്‍ ഇടത് മുന്നണി നേടിയപ്പോള്‍ എട്ട് സീറ്റുകളാണ് തൃണമൂലിന് ലഭിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവന്ന ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. കോണ്‍ഗ്രസിനും സീറ്റുകളൊന്നും ലഭിച്ചില്ല. അതേസമയം പുതുതായി രൂപീകരിച്ച ഹംറോ പാര്‍ട്ടി ഡാര്‍ജലിങ് മുന്‍സിപ്പാലിറ്റിയില്‍ വിജയിച്ചു.

2171 വാര്‍ഡുകളിലേക്ക് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 77 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും റീപോളിങ് വേണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ബിജെപി 12 മണിക്കൂര്‍ പണിമുടക്ക് നടത്തി.

eng­lish sum­ma­ry; Ben­gal munic­i­pal polls: Tri­namool Con­gress wins by a landslide

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.