14 January 2026, Wednesday

Related news

January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025
December 10, 2025

ബംഗളൂരു തീപിടിത്തം: മരണം 12 ആയി

Janayugom Webdesk
ബംഗളൂരു
October 8, 2023 8:57 am

കര്‍ണാടകയില്‍ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ മരണം 12 ആയി. ബംഗളൂരിലെ അത്തിബല്ലെയിലാണ് സംഭവം. വാഹനത്തില്‍ നിന്ന് പടക്കം ഇറക്കുന്നതിനിടയില്‍ അഞ്ച് കടകള്‍ക്ക് തീപിടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങളും കത്തി നശിച്ചു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തം ഉണ്ടാകുമ്പോൾ ഗോഡൗണിനുള്ളിൽ 20 തൊഴിലാളികളെങ്കിലും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ബംഗളൂരു റൂറൽ എസ്‌പി മല്ലികാർജുൻ ബലദന്ദി വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Eng­lish Sum­ma­ry: Ben­galu­ru fire: Death toll ris­es to 12

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.