24 April 2024, Wednesday

ഉത്തരവ് മറികടന്ന് വാതുവയ്പ്പ് പരസ്യങ്ങള്‍: ഗൂഗിളിന് വീണ്ടും നിര്‍ദ്ദേശം നല്‍കി ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2022 7:04 pm

വിദേശ വാതുവയ്പ് കമ്പനികളുടെ ഓണ്‍ലൈൻ പന്തയപരസ്യങ്ങള്‍ നല്‍കരുതെന്ന് ഗൂഗിളിന് ഇന്ത്യുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ഗൂഗിളിന്രെ മാതൃ കമ്പനിയായ ആൽഫബെറ്റിന് ഇന്ത്യ കത്തയച്ചിരുന്നു. ഫെയർപ്ലേ, പാരിമാച്ച്, ബെറ്റ്‌വേ എന്നിവയുടെ വാതുവയ്പ്പ് പരസ്യങ്ങള്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള സെര്‍ച്ച് എൻജിനുകളില്‍ നിന്ന് നിര്‍ത്തലാക്കണമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചു.

ഒക്‌ടോബർ മൂന്നിന് ടെലിവിഷൻ ചാനലുകളില്‍ വാതുവയ്പ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അത്തരം പരസ്യങ്ങള്‍ യുട്യൂബിലും ഗൂഗിളിലും പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

Eng­lish Sum­ma­ry: Bet­ting ads on social media: India instructs Google again

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.