ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്ലക്സ് ബോർഡുകളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകാൻ പാടില്ലായിരുന്നു. പാതയോരത്ത് ഇത്തരം ബോർഡുകൾ വയ്ക്കാൻ ആരാണ് അനുമതി നൽകിയത്?. ഭാരത് ജോഡോ യാത്രയിൽ അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് രാഷ്ട്രീയ പാർട്ടിയുടെ ഹുങ്കാണെന്നും ഹൈക്കോടതി പരാമർശിച്ചു.
നിയമലംഘനം അറിഞ്ഞു കൊണ്ട് നടത്തി. റോഡിൽ നിറയെ ഫ്ലക്സ് ബോർഡുകളാണ്. പ്രധാന പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒരുപോലെയാണ്. ഇക്കാര്യം പറയുന്ന ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
English Summary: Bharat Jodo Yatra: Flux boards illegal: High Court
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.