സര്‍ക്കാര്‍ പദ്ധതിയില്‍ തടാകക്കരയിലെ നിര്‍മാണത്തിനു മുന്‍പ് ഭൂമിപൂജ നടത്തിയത്് തടഞ്ഞ് എംപി. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയില്‍ മതാചാരപ്രകാരമുള്ള ചടങ്ങ് പാടില്ലെന്നായിരുന്നു ഡിഎംകെ എംപി എസ് സെന്തില്‍ കുമാറിന്റെ നിലപാട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അദ്ദേഹം ശാസിക്കുകയും ചെയ്തു. നിയമം അറിയില്ലെയെന്ന് ചോദിച്ചായിരുന്നു എംപിയുടെ ശകാരം. ദൈവ പ്രീതിക്കാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ എങ്കില്‍ ക്രിസ്ത്യന്‍, മുസ്ലിം പുരോഹിതര്‍ എവിടെയെന്നും മതമില്ലാത്തവരുടെ പ്രതിനിധികള്‍ എവിടെയെന്നും അദ്ദേഹം ചോദിച്ചു. ധര്‍മപുരിയിലെ ആലപുരം എന്ന സ്ഥലത്ത് തടാകക്കരയിലെ നിര്‍മാണ ഉദ്ഘാടനത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള നിര്‍മാണം തുടങ്ങുന്നതിന് മുന്‍പു പൂജയ്ക്കായി പൂജാദ്രവ്യങ്ങളും ഭൂമി പൂജ നടത്താന്‍ പുരോഹിതനെയും ഉദ്യോഗസ്ഥര്‍ എത്തിച്ചിരുന്നു. സര്‍ക്കാര്‍ പരിപാടികള്‍ മതപരമായി നടത്താന്‍ പാടില്ല എന്നറിയില്ലേ എന്ന് ഉദ്യോഗസ്ഥരോട് സെന്തില്‍ കുമാര്‍ ചോദിച്ചു. തമിഴ്‌നാട്ടിലേത് എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന ദ്രാവിഡ മോഡല്‍ ഭരണമാണ്. സര്‍ക്കാര്‍ എല്ലാ മതങ്ങളില്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണെന്നും എസ് സെന്തില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. ധര്‍മപുരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഡിഎംകെ എംപിയാണ് സെന്തില്‍ കുമാര്‍. സംഭവത്തിനു ശേഷം സെന്തില്‍ കുമാര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
English summary; Bhoomi Puja was stopped before the government program; MP said that there should be no religious ceremony
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.