23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 27, 2024
November 22, 2024
September 14, 2024
September 13, 2024
September 10, 2024
July 22, 2024
July 13, 2024
July 13, 2024
July 4, 2024

മാധ്യമപ്രവര്‍ത്തകരോട് മോശം പരാമര്‍ശം ; മാപ്പ് പറഞ്ഞു ബൈഡന്‍

Janayugom Webdesk
വാഷിങ്ടണ്‍
January 25, 2022 12:15 pm

വൈറ്റ് ഹൗസ് സമ്മേളത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് മോശം രീതിയില്‍ സംസാരിച്ചതിന് മാപ്പ് പറഞ്ഞ് അമോരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. തിങ്കളാഴ്ച നടന്ന പരിപാടിയില്‍ ഫോക്സ് ന്യുസ് റിപ്പോര്‍ട്ടരായ പീറ്റർ ഡൂസി പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ? എന്ന ചോദ്യത്തിനാണ് ബൈഡന്‍ മോശം രീതിയില്‍ പ്രതികരിച്ചത്. വൈറ്റ് ഹൗസ് പരിപാടിയിൽ ബൈഡന്‍ തന്‍റെ അഭിപ്രായങ്ങള്‍ എല്ലാം പറഞ്ഞതിനു ശേഷമാണ് മാധ്യമപ്രവർത്തകർ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത്. ഇഷ്ടപ്പെടാത്ത വിഷയങ്ങളെക്കുറിച്ച് ചോദിച്ചതിന് മുമ്പും ബൈഡൻ റിപ്പോർട്ടർമാരെ ശകാരിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടു ചെയ്തു. വൈറ്റ് ഹൗസ് സമ്മേളത്തിന്റ വീഡിയോകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ബൈഡന്റെ മാപ്പു പറച്ചില്‍.

Eng­lish Sum­ma­ry: Por­ing Joe Biden calls for patience
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.