19 May 2024, Sunday

Related news

May 19, 2024
May 18, 2024
May 17, 2024
May 17, 2024
May 16, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024

ഹിമാചൽ പ്രദേശില്‍ വന്‍ കൂടുമാറ്റം: 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തി

Janayugom Webdesk
ഷിംല
November 8, 2022 9:39 am

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഹിമാചൽ പ്രദേശിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറി ധരംപാൽ താക്കൂർ ഖണ്ഡ് ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി കോൺഗ്രസ് നേതാക്കളും അംഗങ്ങളും തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. കോൺഗ്രസ് പാർട്ടിയിലെ 26 നേതാക്കളാണ് രാജിവെച്ച് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നത്. വോട്ടെടുപ്പിന് ഒരാഴ്‌ചയിൽ താഴെ മാത്രം അവശേഷിക്കെ കോൺഗ്രസ്‌ പാർട്ടിക്ക്‌ ഇത്‌ വൻ തിരിച്ചടിയാണ്‌. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെയും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപിയുടെ സുധൻ സിംഗിന്റെയും സാന്നിധ്യത്തിലാണ് നേതാക്കൾ മറുകണ്ടം ചാടിയത്. ഷിംലയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സൂദും ചടങ്ങിൽ പങ്കെടുത്തു. ബിജെപിയിലെ എല്ലാ പ്രവർത്തകർക്കും മുഖ്യമന്ത്രി ജയറാം താക്കൂർ ഊഷ്മളമായ സ്വാഗതം അറിയിച്ചു. ബിജെപിയുടെ ചരിത്രവിജയത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹിമാചലിൽ നവംബർ 12 നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.

Eng­lish Sum­ma­ry: Big shift in Himachal Pradesh: 26 Con­gress lead­ers joined BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.