16 December 2025, Tuesday

Related news

November 14, 2025
November 1, 2025
October 30, 2025
October 27, 2025
October 25, 2025
October 24, 2025
October 22, 2025
October 21, 2025
October 19, 2025
October 16, 2025

ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

Janayugom Webdesk
തിരുവനന്തപുരം
January 28, 2024 1:25 pm

ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ(61) ആണ് ദാരുണമായി മരിച്ചത്. രാവിലെ ഒൻപതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്താണ് അപകടം.

വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. ലോറി തട്ടി ബൈക്ക് മറിഞ്ഞ് നസീർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി. ഹെൽമെറ്റടക്കം പൊട്ടിയാണ് നസീർ മരിച്ചത്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: bike rid­er dies by hit­ting lor­ry in trivandrum
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.