12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 4, 2024
August 30, 2024
August 29, 2024
August 20, 2024
August 16, 2024
August 13, 2024
August 8, 2024
July 31, 2024
July 28, 2024
July 16, 2024

പുതിയ ദൗത്യം ഭംഗിയായി നിര്‍വഹിക്കും: ബിനോയ് വിശ്വം

Janayugom Webdesk
കോട്ടയം
December 10, 2023 10:28 pm

മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെയത്ര യോഗ്യനല്ലെങ്കിലും കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ബിനോയ് വിശ്വം. എക്സിക്യൂട്ടീവ് ചേര്‍ന്ന് പാർട്ടി പുതിയൊരു ഉത്തരവാദിത്തം തന്നെ ഏല്പിച്ചു. അത് ഭംഗിയാക്കാന്‍ ശ്രമിക്കും. സംസ്ഥാന കൗൺസില്‍ അതിന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിന്റെ ആശയങ്ങളെയും പാരമ്പര്യത്തെയും കുറിച്ച് ഉത്തമ ബോധ്യമുണ്ട്. എൽഡിഎഫ് ഇന്ത്യൻ രാഷ്ട്രീയത്തിന് വഴി കാട്ടുന്ന കൂട്ടായ്മയാണ്. പലപ്പോഴും എൽഡിഎഫിനെ വിമർശിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതൊന്നും ഒരിക്കലും മുന്നണിയെ ദുർബലപ്പെടുത്താനായിരുന്നില്ല, മറിച്ച് ശക്തിപ്പെടുത്താനായിരുന്നു.
എൽഡിഎഫിന്റേതല്ലാത്ത താല്പര്യമൊന്നും സിപിഐയ്ക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ വഴികാട്ടിയായി എല്‍ഡിഎഫ് മാറണം. എല്‍ഡിഎഫാണ് ഭാവിയുടെ പ്രതീക്ഷ. കണ്ണിലെ കൃഷ്ണമണിയെപ്പോലെയാണ് എല്‍ഡിഎഫിനെ കാണുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അത്ര അളവില്‍ തന്നെ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനും ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Binoy viswam com­ments on new post

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.