4 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 22, 2024
October 17, 2024
October 14, 2024
October 14, 2024
October 13, 2024
October 12, 2024
October 11, 2024
October 7, 2024
October 7, 2024

മണിപ്പൂരില്‍ മോഡിക്ക് മനഃസാക്ഷിക്കുത്ത്: ബിനോയ് വിശ്വം

Janayugom Webdesk
ചെങ്ങന്നൂര്‍
April 21, 2024 9:38 pm

പ്രധാനമന്ത്രി നരേന്ദ്രമോഡി മണിപ്പൂർ സന്ദർശിക്കാത്തത് മനഃസാക്ഷിക്കുത്തുകൊണ്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് മാവേലിക്കര ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സി എ അരുൺകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി സന്ദർശനം നടത്തുന്ന നരേന്ദ്രമോഡി ഇതുവരെ മണിപ്പൂരിൽ പോകാൻ തയ്യാറായിട്ടില്ല. ശത്രുസേനയെപ്പോലെ ജനങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന നടുക്കുന്ന കാഴ്ചയാണ് അവിടെയെങ്ങും. കൊല്ലാനും ചാകാനും വേണ്ടി ജനങ്ങൾ പരസ്പരം ആയുധം എടുക്കുന്നു. ഇത് ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവുമല്ല. ബിജെപി വിതച്ച വിഷവിത്തുകളാണ് അവിടെ കലാപം ഉണ്ടാക്കിയത്. ഈ തെരഞ്ഞെടുപ്പിൽ നന്മയാണ് ജയിക്കേണ്ടത്. 

എല്ലാ കുടുംബങ്ങളിലും തെരഞ്ഞെടുപ്പ് ചർച്ചയാകുമ്പോൾ ഇടതുപക്ഷത്തിന് മികച്ച വിജയനേട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. എല്ലാ മത വിശ്വാസികളെയും ചേർത്ത് പിടിക്കുന്ന ചരിത്രമാണ് രാജ്യത്തിന്റേത്. അതാണ് ഇന്ത്യയുടെ മഹത്വവും. മതസൗഹാർദം നിലനിര്‍ത്തി രാജ്യത്തിന് മുന്നോട്ട് പോകണമെങ്കിൽ ഇന്ത്യ ഭരിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രസിഡന്റ് ഷീദ് മുഹമ്മദ് അധ്യക്ഷനായി. 

Eng­lish Summary:Pay trib­ute to Modi in Manipur: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.