27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 14, 2024
October 25, 2024
September 27, 2024
September 20, 2024
September 13, 2024
September 13, 2024
September 6, 2024
September 3, 2024
August 8, 2024

ബിർഭൂം കൂട്ടകൊല; അഗ്നിശമന സേനാംഗങ്ങളെ സിബിഐ ചോദ്യം ചെയ്യും

Janayugom Webdesk
കൊൽക്കത്ത
March 27, 2022 10:20 am

എട്ട് പേർ കൊല്ലപ്പെട്ട ബിർഭൂം സംഘർഷവുമായി ബന്ധപ്പെട്ട് അഗ്നിശമന സേനാംഗങ്ങളെ സിബിഐ ചോദ്യം ചെയ്യും. തീയണയ്ക്കാൻ രാംപൂർഹട്ടിൽ ആദ്യമെത്തിയ സംഘത്തെയാണ് ചോദ്യം ചെയ്യുക. അക്രമികൾ വീടുകൾക്ക് തീ വച്ച രാത്രിയിലും പിറ്റേന്ന് പുലർച്ചെയും അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു. പതിനൊന്ന് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന അഗ്നിശമന ഉദ്യോഗസ്ഥന്റെ മൊഴിയെ കുറിച്ചാണ് അന്വേഷിക്കുക.

രാംപൂർഹട്ടിലെത്തിയ പൊലീസ് സംഘത്തെയും സിബിഐ ഉടൻ ചോദ്യം ചെയ്യും. മരണ സംഖ്യയിൽ ആദ്യമുണ്ടായ വിവാദത്തെ കുറിച്ചും സിബിഐ അന്വേഷിക്കും.

സംഭവത്തിൽ ഇന്നലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. അക്രമം നടന്ന രാംപൂർഹാട്ടിൽ സിബിഐ സംഘം ഇന്നലെ എത്തി. ഡല്‍ഹിയിൽ നിന്നുള്ള കേന്ദ്ര ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. കേസിൽ ഇതുവരെ 21 പേരാണ് അറസ്റ്റിലായത്.

eng­lish summary;Birbhum mas­sacre; The CBI will ques­tion the fire brigade

you may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.