23 December 2024, Monday
KSFE Galaxy Chits Banner 2

പക്ഷിപ്പനി: കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം ആലപ്പുഴയിൽ എത്തി

Janayugom Webdesk
ആലപ്പുഴ
October 30, 2022 5:06 pm

ആലപ്പുഴയിലെ പക്ഷിപ്പനി സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അയച്ച ഏഴംഗ സംഘമാണ് ആലപ്പുഴയിൽ എത്തിയത്. ഇന്ന് രാവിലെ പത്തരയോടെ ആലപ്പുഴയിൽ എത്തിയ സംഘം ജില്ലാ കളകറുടെ നേത്യത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുത്തു. ഇതുവരെയുള്ള നടപടികളും തുടർ ആസൂത്രണങ്ങളും സംഘം വിലയിരുത്തി. യോഗത്തിനു ശേഷം ഏ ഴംഗ സംഘം പ്രശ്ന ബാധിത മേഖലയായ ഹരിപ്പട് നഗര സഭയിലെ വഴുതാനം പാടശേഖരം സന്ദർശിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് അൻഡ് റെസ്പിറേറ്ററി ഡിസീസ്, നാഷണൽ സെന്റെർ ഫോർ ഡിസീസ് കൺട്രോൾ , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി തുടങ്ങിയിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങിയതാണ് എഴം ഗ സംഘം. അതേ സമയം പക്ഷിപ്പനി സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷികളുടെ കടത്ത്, ഇറച്ചി, മുട്ട എന്നിവയുടെ വിപണനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിപ്പാട് നഗര സഭക്കും പള്ളിപ്പാട് പഞ്ചായത്തിനും സമീപമുള്ള പതിനഞ്ച് പഞ്ചായത്തുകളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി. സംശയം തോന്നുന്ന സ്ഥലങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കുന്നുണ്ട്.

Eng­lish Sum­ma­ry: Bird flu: Expert team from the cen­ter has arrived in Alappuzha

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.