26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

ബിര്‍ഹും സഭവം:പശ്ചിമ ബംഗാളില്‍ ആര്‍ട്ടിക്കിള്‍ 355 ചുമത്തണമെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2022 12:40 pm

ബിര്‍ഹും സംഭവത്തിന്‍റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍355 ചുമത്തണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍രഞ്ജന്‍ ചൗധരി രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.സംഭവം അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമാണ്.

സംസ്ഥാനത്ത് ക്രമസമാധാനനില വഷളായിരിക്കുന്നു. ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം ചൗധരി അഭിപ്രായപ്പെട്ടു.ഇതു സംബന്ധിച്ച് പ്രസിഡന്‍റിനെകാണുകയും ചെയ്തു.ആർട്ടിക്കിൾ 355 അനുസരിച്ചാണെങ്കില്‍ ബാഹ്യ ആക്രമണങ്ങളിൽ നിന്നും ആഭ്യന്തര അസ്വസ്ഥതകളിൽ നിന്നും എല്ലാ സംസ്ഥാനങ്ങളെയും സംരക്ഷിക്കേണ്ടതും ഈ ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി എല്ലാ സംസ്ഥാനങ്ങളിലെയും ഗവൺമെന്റ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും യൂണിയന്റെ കടമയാണ്.

തൃണമൂൽ കോൺഗ്രസ് നേതാവ് ബഹാദൂർ ഷെയ്ഖിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആൾക്കൂട്ടം വീടുകൾക്ക് തീയിട്ടതിനെ തുടർന്ന് കഴി്ഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ബിർഭൂമിലെ രാംപൂർഹട്ട് മേഖലയിൽ എട്ട് പേരെ ചുട്ടുകൊന്നു.ബിര്‍ഹും സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയോട് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.

കൂടാതെ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.അതേസമയം, 11 പേരെ അറസ്റ്റ് ചെയ്തതായി പശ്ചിമ ബംഗാൾ ഡയറക്ടർ ജനറൽ (ഡിജിപി) മനോജ് മാളവ്യ അറിയിച്ചു.ബഹാദൂർ ഷെയ്ഖിന്‍റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തതായും, സമീപത്തെ നിരവധി വീടുകള്‍ക്ക് തീപിടിച്ചതായും അദ്ദേഹം പറഞ്ഞു.കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായുംഅഭിപ്രായപ്പെട്ടു

Eng­lish Summary:Birhum Sab­ha: Con­gress wants Arti­cle 355 to be imposed in West Bengal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.