തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കോണ്‍ഗ്രസിന്‍റെ പ്രീണനം. മുതിര്‍ന്നകോണ്‍ഗ്രസ് നേതാവും,മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായകമല്‍നാഥ്തന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായുള്ള കേക്ക്മുറിച്ചതാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെചര്‍ച്ചയാരിക്കുന്നത്.
കമല്‍ നാഥിന്റെ ജന്മനാടായചിന്ദ്വാരയിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ആണ് കേക്ക് മുറിച്ചത്. നവംബര്‍ 18 ന് ജന്മദിനം ആഘോഷിക്കുന്ന കമല്‍ നാഥിനായി അദ്ദേഹത്തിന്റെ അനുയായികള്‍ നേരത്തെ തന്നെ കേക്ക് വാങ്ങി മുറിച്ച് ആഘോഷിക്കുകായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് ചിന്ദ്വാരയിലെ കമല്‍ നാഥിന്റെ വസതിയിലായിരുന്നു ആഘോഷം.
ക്ഷേത്രത്തിന്റെആകൃതിയിലുള്ള ജന്മദിന കേക്ക് മുറിച്ചത് .കമല്‍നാഥിനെതിരെ മതനിന്ദ ആരോപിച്ച് ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്.നിരവധി മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് വികാരം വ്രണപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു. കമല്‍ നാഥും കോണ്‍ഗ്രസും വ്യാജ ഭക്തരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവര്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഒരിക്കല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത അതേ പാര്‍ട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.എന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ തങ്ങളെ ദ്രോഹിക്കുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ഹനുമാന്‍ ഭക്തനായി മാറി, ശിവരാജ് സിംഗ് ചൗഹാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ ഹനുമാന്‍ ജിയുടെ ചിത്രം കേക്കില്‍ പതിപ്പിക്കുകയും അത് മുറിക്കുകയും ചെയ്തു. ഇത് ഹിന്ദു മതത്തിനും സനാതന പാരമ്പര്യത്തിനും അപമാനമാണ്, എന്നും ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.
English Summary:
Birthday cake cut in the shape of Kamal Nath temple; BJP calls it blasphemy
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.