21 June 2024, Friday

Related news

June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024

തെലുങ്കാനയില്‍ ബിജെപിയും, കോണ്‍ഗ്രസും ആശങ്കയില്‍; നിരവധി നേതാക്കള്‍ ടിആര്‍എസിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
August 23, 2022 2:37 pm

തെലുങ്കാനയില്‍ ടിആര്‍എസിനെ നിലംപരിശാക്കുവാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപിക്കും, കോണ്‍ഗ്രസും വലിയ ആശങ്കയിലാണ്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തുമെന്ന വിശ്വാസത്തിലാണ് ബിജെപി അതിനായി ഏതുതരം മൂന്നാംകിട രാഷട്രീയകളിക്കും പാര്‍ട്ടി തയ്യാറാകും.

കേന്ദ്ര ഭരണത്തിന്‍റെ മറവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ തങ്ങളുടെ വരുതിയിലാക്കി പ്രതിപക്ഷ നേതാക്കളെ ഉന്മൂലനം ചെയ്യുകയെന്നുള്ളത് അവരുടെ പ്രധാന അജണ്ടയായി മാറ്റിയിരിക്കുകയാണ്.തങ്ങളുടേതല്ലാതെ പ്രതിപക്ഷം ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ പിളര്‍ത്തുകയെന്നതും ബിജെപിയുടെ മുഖമുദ്രയാണ്. ബിജെപി നടത്തുന്ന കുതിരകച്ചവടത്തില്‍ ഏറ്റവും അകപ്പെട്ടുപോകുന്നത് കോണ്‍ഗ്രസാണ്.

കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികളും, നേതാക്കളുമാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി ഉയര്‍ത്തുന്ന തീവ്ര വര്‍ഗ്ഗീയതെ ചെറുക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നു മാത്രമല്ല, മൃദുഹിന്ദുത്വ സമീപനമാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് .നഷ്ടമായിരിക്കുന്നു. തെലങ്കാന മുനുഗോഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വളരെ ആകാംഷയോടെയാണ് തെലങ്കാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കോൺഗ്രസ് നേതാവായ എം എൽ എ കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി രാജിവെച്ചതോടെയാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസിനെ സംബന്ധിച്ച് മണ്ഡലത്തിൽ അഭിമാന പോരാട്ടമാണ്. പ്രിയങ്ക ഗാന്ധി നേരിട്ടാണ് കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്.

എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ കോൺഗ്രസ് വീണ്ടും വലിയ തിരിച്ചടിയാണ് ഇവിടെ നേരിട്ടിരിക്കുന്നത്. സർപഞ്ച് , മണ്ഡൽ പരിഷദ് നേതാക്കൾ അടക്കമുള്ളവർ ടി ആർ എസിൽ ചേർന്നു. മുനുഗോഡിൽ ആകെയുള്ള 71 എം പി ടി സികളും 159 സർപഞ്ചുമാരുമാണ് ഉള്ളത്. ഇതിൽ കോൺഗ്രസിന് 32 എംപിടിസിമാരും 57 സർപഞ്ചുമാരുമാണ് ഉണ്ട്. 2019 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ ടി ആർ എസ് ആയിരുന്നു വലിയ മുന്നേറ്റം കാഴ്ച വെച്ചത്.88 സർപഞ്ച് സീറ്റുകളും 38 എംപിടിസിമാരുമാണ് ടി ആർ എസിന് ലഭിച്ചത്. ഒരു എംപിടിസിയും 14 സർപഞ്ച് സീറ്റുകളും സ്വതന്ത്രർക്കും ഇടതുപാർട്ടികൾക്കും നേടാനായി. മുനുഗോഡിൽ അടുത്തകാലം വരെ താഴെത്തട്ടിൽ ശക്തമായ സാന്നിധ്യമായിരുന്നു കോൺഗ്രസ്. രാജിവെച്ച കോമാത്തിറെഡ്ഡി രാജഗോപാൽ റെഡ്ഡിക്ക് മണ്ഡലത്തിൽ വലിയ സ്വാധീനം ഉണ്ട്.

രാജഗോപാൽ രാജിവെച്ച് ബി ജെ പിയിൽ ചേർന്നതോടെ പ്രാദേശിക നേതാക്കളെല്ലാം ബിജെപിയിലേക്ക് ചേരുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ കോൺഗ്രസിനേയും ബിജെപിയേയും ഒരുപോലെ ഞെട്ടിച്ച് കൊണ്ട് ടി ആർ എസിലേക്കാണ് നേതാക്കൾ കൂട്ടത്തോടെ എത്തിയത്.വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ രാജിവെച്ച് പാർട്ടിയിൽ ചേർന്നുമെന്ന് ടി ആർ എസ് നേതൃത്വം അവകാശപ്പെട്ടു. പ്രാദേശിക നേതാക്കൾ എത്തുന്നത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ബൂസ്റ്റ് നൽകുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.

മണ്ഡലത്തിൽ ടി ആർ എസ് വിജയിക്കുമെന്നാണ് പാർട്ടി സർവ്വേ വ്യക്തമാക്കുന്നതെന്ന് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഊർജ മന്ത്രി ജി ജഗദീഷ് റെഡ്ഡി പറഞ്ഞു. ‘കോൺഗ്രസിനായിരിക്കും രണ്ടാം സ്ഥാനം. ബി ജെ പി മൂന്നാം സ്ഥാനത്തേ എത്തുകയുള്ളൂ. ബിജെപി നേതാക്കളും രാജ്‌ഗോപാൽ റെഡ്ഡിയും കോടിക്കണക്കിന് രൂപ ചെലവഴിച്ച് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വെറുതെ ഒരു ഹൈപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ അടിസ്ഥാന സാഹചര്യം തികച്ചും വ്യത്യസ്തമാണ്, ഇത് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ എല്ലാവർക്കും മനസ്സിലാകും’, ജഗദീഷ് റെഡ്ഡി പറഞ്ഞു.

അതേസമയം മുനുഗോഡ് മണ്ഡലം പിടിക്കാനുള്ള തീവ്ര ശ്രമങ്ങൾ ബി ജെ പി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ ഉപതിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയിട്ടാണ് ബി ജെ പി കണക്കാക്കുന്നത്.

മണ്ഡലം പിടിക്കാനായാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ടി ആർ എസിന്റെ തകർച്ചയായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്നായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രചാരണത്തിനെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും അധികാരം പിടിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലങ്കാന.

Eng­lish Sum­ma­ry: BJP and Con­gress in Telan­gana wor­ried; Sev­er­al lead­ers to TRS

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.