24 January 2026, Saturday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

കേന്ദ്രമന്ത്രി വി മുരളീധരന്റെ പന്തളത്തെ പരിപാടികള്‍ ബഹിഷ്കരിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍

Janayugom Webdesk
തിരുവനന്തപുരം
July 31, 2023 12:26 pm

ബിജെപി ഭരണത്തിലിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭാ പരിധിയില്‍ ബിജെപി നേതാവും, കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ പങ്കെടുത്ത പരിപാടികള്‍ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ബഹിഷ്കരിച്ചു.

വെൽനെസ് സെന്ററുകളുടെ രണ്ട് പരിപാടിയും പൊതുയോഗവുമാണ്‌ പൊളിഞ്ഞത്. മുടിയൂര്‍കോണത്തെ പരിപാടി നടക്കുമ്പോള്‍ ബിജെപി കൗണ്‍സിലര്‍ കെ വി പ്രഭയും അദ്ദേഹ്ത്തിനൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരും ബഹിഷകരിച്ചു.

സ്ഥിരംസമിതി അധ്യക്ഷനുമായ അച്ചൻകുഞ്ഞ് ജോണും മുടിയൂർക്കോണത്തെ ഉദ്ഘാടന യോഗത്തിന് എത്തിയില്ല. പരിപാടിയിൽ നിന്ന് പ്രാദേശിക ബിജെപി നേതൃത്വത്തിലെ നല്ലൊരു വിഭാഗം വിട്ടുനിന്നു. മുടിയൂർക്കോണത്തെ സമ്മേളന വേദി ഉൾപ്പെടുന്ന വാർഡ് അടക്കം പ്രദേശത്തെ 5 വാർഡുകളിലും ബിജെപി പ്രതിനിധികൾ ഉള്ളപ്പോഴാണ് സമ്മേളസദസ്സിൽ കസേര ഒഴിഞ്ഞ് കിടന്നത്

Eng­lish Sum­ma­ry: BJP coun­cilors boy­cotted Union Min­is­ter V Muraleed­ha­ran’s pro­grams at Pandalam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.