29 March 2024, Friday

Related news

March 29, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 26, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി 11 വിമത സ്ഥാനാര്‍ത്ഥികളെ പുറത്താക്കി ബിജെപി

Janayugom Webdesk
ന്യൂഡൽഹി
November 22, 2022 11:27 am

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി 11 വിമത നേതാക്കളെ പുറത്താക്കി ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് നീക്കം. 

പാർട്ടിയുടെ ജനപ്രതിനിധികൾ അതത് മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടുകളുമായാണ് നദ്ദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അമരത്തേക്ക് ബിജെപി എത്തുക എന്നതായിരുന്നു യോഗത്തില്‍ ഇത്തവണത്തെയും അജണ്ടയായിരുന്നത്. 

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ലവ്‌ലേഷ് ശർമ്മ, റീനു ജെയിൻ, രാജ്കുമാർ ഖുറാന, ധരംവീർ സിങ് എന്നിവരും പുറത്താക്കിയവരില്‍ ഉൾപ്പെടുന്നു. ഹൈക്കമാൻഡ് പുറത്താക്കാൻ തീരുമാനിച്ച 3035 അംഗങ്ങളുടെ ഭാഗമാണ് ഈ 11 സ്ഥാനാർത്ഥികളെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. 

Eng­lish Sum­ma­ry: BJP expels 11 oppo­si­tion lead­ers as can­di­dates ahead of Del­hi Munic­i­pal Cor­po­ra­tion elections

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.