18 May 2024, Saturday

Related news

May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024

ഷാഹി ഈദ്ഗാഹ് മസ്ജിദിനുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ബിജെപി സര്‍ക്കാര്‍

Janayugom Webdesk
ലഖ്നൗ
February 6, 2023 10:08 pm

വിഖ്യാതമായ ഷാഹി ഈദ്ഗാഹ് മസ്ജിദിനുള്ള വൈദ്യുതി ബന്ധം ബിജെപി സര്‍ക്കാര്‍ വിച്ഛേദിച്ചു. അനധികൃത വൈദ്യുതി ഉപഭോഗമുണ്ടെന്നാരോപിച്ച് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റ് നല്കിയ പരാതിയെ തുടര്‍ന്നാണ് പളളിയിലേയ്ക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. മധുര ജില്ലാ ഭരണകൂടവും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കയതിനു പിന്നാലെയാണ് നടപടി. പള്ളിക്കമ്മിറ്റി സെക്രട്ടറിയോട് പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അനധികൃത വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായാണ് നടപടിയെന്ന് യുപിയിലെ ബിജെപി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ ന്യായീകരിച്ചു. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് ഉന്നയിച്ച അവകാശവാദത്തെ തുടര്‍ന്ന് ഷാഹി ഈദ്ഗാഹ് പള്ളി കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയാണ്. 

ഈദ്ഗാഹ് മസ്ജിദും ശ്രീകൃഷ്ണ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് ഒമ്പത് പരാതികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നിലാണ് കഴിഞ്ഞ മേയ് മാസത്തില്‍ മസ്ജിദ് മാറ്റുന്നതിനുള്ള ഉത്തരവ് ജില്ലാ സെഷന്‍സ് കോടതി പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി സര്‍ക്കാരിന്റെ പൊലീസ് പള്ളി അടച്ചിടണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

Eng­lish Summary;BJP govt cut elec­tric­i­ty con­nec­tion to Shahi Idgah Masjid

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.