December 9, 2023 Saturday

Related news

December 9, 2023
December 9, 2023
December 7, 2023
December 7, 2023
December 6, 2023
December 6, 2023
December 4, 2023
December 4, 2023
December 4, 2023
December 3, 2023

മധ്യപ്രദേശില്‍ പരാജയ ഭീതിയില്‍ ബിജെപി; കേന്ദ്ര നേതൃത്വം കടുത്ത ആശങ്കയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2023 12:05 pm

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കുടത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കകയാണ്. അടുത്ത നിയമസഭാ തെര‍ഞ്ഞെടുപ്പിനെ ഏറെ ആശങ്കയോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എംഎല്‍എമാര്‍ക്ക് സീറ്റി നിഷേധിച്ചിരിക്കുകയാണ് . മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ഉയര്‍ത്തിക്കാട്ടാതെയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് മധ്യപ്രദേശില്‍ നടപ്പിലാക്കുന്നത്.

വ്യക്തി പ്രഭാവമല്ല പാര്‍ട്ടി നയങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നത് എന്ന് പറയുമ്പോഴും പ്രധാനമന്ത്രി മോഡിയെ കേന്ദ്രീകരിച്ചായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക എന്നും പറയുന്നുണ്ട്. പല കേന്ദ്ര മന്ത്രിമാരും എംപിമാരും കൂട്ടത്തോടെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പാര്‍ട്ടിയുടെപരാജയ ഭീതി കാരണമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പരാജയഭീതി കാരണം മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് പല കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ മത്സരിക്കുന്നത്.

ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട പാര്‍ട്ടി ദേശീയ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗ്യ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. മത്സരിക്കുന്നതില്‍ താന്‍ സന്തുഷ്ടനല്ലെന്നും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചതിനാലാണ് മത്സരിക്കുന്നത് എന്നും കൈലാഷ് വര്‍ഗ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞിരുന്നു.

കൈലാഷ് വര്‍ഗ്യക്ക് പുറമെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍, ഫഗ്ഗന്‍ സിങ്, പ്രഹ്ലാദ് സിങ് പട്ടേല്‍, ലോക്‌സഭയിലെ ബിജെപിയുടെ ചീഫ് വിപ്പ് രാകേഷ് സിങ്, എം.പിമാരായ ഋതി പഠക്, ഉദയ് പ്രതാപ് സിങ്, ഗണേഷ് സിങ് തുടങ്ങിയവരും ഇപ്പോള്‍ പ്രഖ്യാപിച്ച നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.ദേശീയ നേതാക്കളെ മത്സരത്തിനിറക്കി തോല്‍വിയുടെ പ്രത്യാഘാതം കുറക്കാമെന്നകണക്കുകൂട്ടലിലാണ് മോഡി- ഷാ അച്ചുതണ്ടിന്‍റെ കണക്കു കൂട്ടല്‍.230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായ 78 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ച 39 ഇടങ്ങളില്‍ മഹാഭൂരിഭാഗം മണ്ഡലങ്ങളും കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ജയിച്ചത്.

ബിജെപി വിജയിച്ചിരുന്ന മൂന്നിടങ്ങളില്‍ നിലവിലെ എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്. പരാജയ ഭീതിയും സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ ഭരണ വിരുദ്ധ വികാരവുമാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക അവരുടെ ആഭ്യന്തര പരാജയത്തിന്റെ മുദ്രയാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറയുന്നതുപോലെ ബിജെപിയിലേയും, സംഘ് പരിവാരത്തിലെയും അണികളും, പ്രവര്‍ത്തകരും പറഞ്ഞിരിക്കുകയാണ് 

Eng­lish Summary:
BJP in fear of defeat in Mad­hya Pradesh; The cen­tral lead­er­ship is deeply worried

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.