28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025

ഭരണഘടനയില്‍ നിന്നും മതേതരത്വം ഒഴിവാക്കണമെന്ന് ബിജെപി നേതാവ് ; പ്രസ്ഥാവന വിവാദമാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2022 3:56 pm

രാജ്യത്തിന്‍റെ ഭരണഘടനയെ വീണ്ടും വെല്ലുവിളിച്ച് ബിജെപി നേതാവ്.ഭരണഘടനയിൽ മതേതരത്വം എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി. ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണമോ എന്ന് ചർച്ച ചെയ്യണമെന്നാണ് നേതാവ് അഭിപ്രായപ്പെടുന്നത്

ബിജെപി നേതാവിന്റെ വിവാദ പ്രസ്‌താവന ചാര്‍ച്ചയായിരിക്കുന്നു. ഭരണഘടനാ ശില്പപി ഡോ ബിആർ അംബേദ്കർ ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് ഉൾകൊള്ളിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാരാണ് മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ ഉൾകൊള്ളിച്ചത്. ഇത് മാറിചിന്തിക്കേണ്ട സമയമാണെന്നും സിടി രവി അഭിപ്രായപ്പെട്ടു. മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ ഉപയോഗിക്കാത്തതിനാൽ അംബേദ്കർ വർഗീയവാദിയാകുമോയെന്നും അദ്ദേഹം ചോദിച്ചു

നേരത്തെയും ഇത്തരത്തിൽ വിവാദ പ്രസ്‌താവനകൾ നടത്തിയിട്ടുള്ള നേതാവാണ് സി ടി രവി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലടക്കം വിവാദ പരാമർശങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അംബേദ്കറിന്റെ ആവശ്യമായിരുന്നു ഏകീകൃത സിവിൽ കോഡെന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഗൗരവമേറിയ ചർച്ച ഇതുവരെ നടന്നിട്ടില്ല. ഇനി അതിനുള്ള സമയമാണെന്നും ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന് സി ടി രവി പറഞ്ഞു. പക്ഷെ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാണെന്നും അതൊരു ചട്ടമായതിനാൽ എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരെങ്കിലും യൂനിഫോം ധരിക്കുന്നതിൽ വ്യത്യസ്തത പുലർത്തുകയാണെങ്കിൽ അത് തെറ്റാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നേരത്തെയുള്ള പ്രസ്താവനയും.. ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.

ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. പതിനൊന്ന് ദിവസമാണ് കേസില്‍ കോടതി വാദം കേട്ടിരുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വിഷയത്തിൽ നിലപാട് സ്വീകരിച്ചിരുന്നു. 

Eng­lish Sum­ma­ry: BJP leader urges sec­u­lar­ism to be exclud­ed from con­sti­tu­tion; The state­ment is controversial

You may also like thsi video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.