ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ ജിന്ന ടവറിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ശ്രമിച്ച ബിജെപി നേതാക്കൾ കസ്റ്റഡിയിൽ. ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ഉൾപ്പെടെ നിരവധി നേതാക്കളെയും പ്രവർത്തകരെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജിന്ന ടവറിന്റെ പേര് മാറ്റി മുൻ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുൾ കലാമിന്റെ പേര് നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബിജെപി റാലി നടത്താൻ തീരുമാനിച്ചത്.
എന്നാൽ ബിജെപിയുടെ ശ്രമത്തെ പോലീസ് പരാജയപ്പെടുത്തുകയായിരുന്നു.പാർട്ടിയുടെ യുവജന വിഭാഗമായ ബിജെവൈഎമ്മിന്റെ യോഗത്തിന് ശേഷമാണ് ജിന്ന ടവറിലേക്ക് റാലി നടത്താൻ ബിജെപി ശ്രമിച്ചത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ സംസ്ഥാനത്തെ പാർട്ടിയുടെ സഹ-ഇൻ‑ചാർജായ ശ്രീ ദിയോധർ ശ്രമിച്ചിരുന്നു. ഇതേ സമയം പോലീസിന്റെ ഭാ ഗത്ത് നിന്നുണ്ടായ നടപടിയെ ബിജെപിയുടെ രാജ്യസഭാംഗം ജിവിഎൽ നരസിംഹ റാവു അപലപിച്ചു. അന്യായമായി നേതാക്കളെ തടങ്കലിൽ വെച്ചത് ശരിയായില്ല എന്നും അദ്ദേ ഹം കുറ്റപ്പെടുത്തി.
ഇത് ആന്ധ്ര പ്രദേശ് ആണോ അതോ പാകിസ്ഥാൻ ആണോ എന്ന് നരസിംഹ റാവു ട്വീറ്റ് ചെയ്തു. അതേ സമയം ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് തങ്ങളുടെ പാർട്ടി മാത്രമല്ല, ജനങ്ങളും ആവശ്യപ്പെടുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു പറഞ്ഞു.ജിന്നയുടെ പേര് ഒഴിവാക്കി ടവറിന് അബ്ദുൾ കലാമിന്റെ പേര് നൽകണമെന്ന ആവശ്യത്തിന് വ്യാപക പിന്തുണയുണ്ടെന്നും ഞങ്ങളുടെ ആവശ്യത്തെ പോലീസിനെ ഉപയോ ഗിച്ച് അടിച്ചമർത്തുന്ന നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും വീരരാജു കൂട്ടിച്ചേർത്തു.
അതേ സമയം ജിന്ന ടവറിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി നേരത്തെയും ബിജെപിയും മറ്റ് ഹൈന്ദവ സംഘടനകളും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ സമീപിച്ചിരുന്നു. എന്നാൽ ബിജെപിക്ക് അനുകൂലമായ തീരുമാനം മുഖ്യമന്ത്രിയുടെ ഭാ ഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. നേരത്തെ റിപബ്ലിക്ക് ദിനത്തിൽ സ്ഥലത്ത് പാതക ഉയർത്തിയതിനെ ചൊല്ലിയും തർക്കം ഉണ്ടായിരുന്നു.
English Summary: BJP leaders detained for trying to march to Jinnah Tower in Guntur
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.