27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025

പട്ടയവിതരണ ചടങ്ങിനിടെ പരാതി പറയാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറലാകുന്നു

Janayugom Webdesk
ബെംഗളുരു
October 23, 2022 4:39 pm

കര്‍ണാടകയില്‍ പട്ടയവിതരണ ചടങ്ങിനിടെ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി. കര്‍ണാടകയിലാണ് സംഭവം. ബിജെപി മന്ത്രി വി സോമണ്ണയാണ് ചാമരാജനഗര്‍ ജില്ലയിലെ ഹംഗാല ഗ്രാമത്തില്‍ നടന്ന പട്ടയവിതരണ ചടങ്ങിനിടെ പരാതി പറയാനെത്തിയ സ്ത്രീയുടെ കരണത്തടിച്ചത്. പരാതി പറയുന്നതിനിടെ സ്ത്രീയുടെ മുഖത്ത് മന്ത്രി അടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീ മന്ത്രിയുടെ കാലില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. 

കര്‍ണാടകയിലെ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയാണ് സോമണ്ണ. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മന്ത്രിയ്‌ക്കെതിരെ വ്യാപകമായി വന്‍വിമര്‍ശനവും പ്രതിഷേധവുമാണ് ഉയര്‍ന്നത്. ഒടുവില്‍ മന്ത്രി ക്ഷമാപണം നടത്തി. നേരത്തെയും പൊതു ചടങ്ങിനിടെ കര്‍ണാടകയിലെ ബിജെപി മന്ത്രിമാര്‍ ജനങ്ങളെ കയ്യേറ്റം ചെയ്യുന്നത് വാര്‍ത്തയായിരുന്നു. നിയമ മന്ത്രി ജെ സി മധുസ്വാമി കര്‍ഷക തൊഴിലാളിയായ സ്ത്രീയെ മര്‍ദ്ദിച്ചതും വിവാദത്തിനിടയാക്കിയിരുന്നു. 

Eng­lish Sum­ma­ry: BJP min­is­ter slapped a woman who came to com­plain dur­ing title deed event

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.