March 22, 2023 Wednesday

Related news

March 20, 2023
March 20, 2023
March 18, 2023
March 17, 2023
March 17, 2023
March 15, 2023
March 15, 2023
March 14, 2023
March 14, 2023
March 13, 2023

കര്‍ണ്ണാടകയില്‍വര്‍ഗ്ഗീയത ഉയര്‍ത്തി ബിജെപി ; ലവ്ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2023 10:00 am

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി വര്‍ഗ്ഗീയത ഇളക്കി വിടുന്നത് ബിജെപിയുടെ സ്ഥിരം പല്ലവിയായിരിക്കെ കര്‍ണ്ണാടകയിലും അവര്‍ തുരുപ്പുചീട്ടായി വര്‍ഗ്ഗീയതയെ മാറ്റിയിരിയിക്കുന്നു.നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ലവ് ജിഹാദ്ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍.

അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ലവ് ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി സര്‍ക്കാറിന് മാത്രമേ ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. മംഗളൂരുവിലെ ബൂത്ത് വിജയ അഭിയാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കട്ടീല്‍. റോഡുകളും മലിനജലവും പോലുള്ള ചെറിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യരുത്. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരാണോ നിങ്ങള്‍ ലവ് ജിഹാദ് അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബിജെപിയെ നമുക്ക് ആവശ്യമാണ്.

ലവ്ജിഹാദില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാന്‍ ബിജെപിയെ കൊണ്ടേ കഴിയൂ, കട്ടീല്‍ പറഞ്ഞു.അടുത്ത മൂന്ന് മാസം പാര്‍ട്ടിയുടെ കോര്‍പറേറ്റര്‍മാര്‍ മറ്റൊന്നും ചിന്തിക്കാതെ തങ്ങളുടെ വാര്‍ഡില്‍നിന്ന് പാര്‍ട്ടിക്ക് പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ യത്‌നിക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ലവ് ജിഹാദ് സജീവമാകുമെന്നും ഗോഹത്യ നിരോധന നിയമം, മതപരിവര്‍ത്തന നിയമം എന്നിവ പിന്‍വലിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നവ കര്‍ണാടകവേണോ അതോ ‘ഭീകരവാദികളുള്ള കര്‍ണാടക’വേണോ എന്നാണ് ജനം ആലോചിക്കേണ്ടതെന്നും നളിന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍, ഭരണകക്ഷിയായ ബിജെപി വോട്ടര്‍മാരെ ധ്രൂവീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.വളരെ മോശം സന്ദേശമാണിത്.

വികസനത്തിന് പ്രാധാന്യം നല്‍കാതെ വിദ്വേഷം കുത്തിനിറച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെ വിഘടിപ്പിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.ഞങ്ങള്‍ വികസനം, തൊഴിലവസരങ്ങള്‍, പട്ടിണി, വിലക്കയറ്റം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവര്‍ ജനങ്ങളുടെ വികാരം വെച്ച് കളിക്കുകയാണ്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.

അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നില്‍ക്കെ വര്‍ഗീയതയും വിദ്വേഷവും തന്നെയാണ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രചാരണ വിഷയമെന്നതിന്റെ സൂചന നല്‍കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസംഗം.സ്വകാര്യസ്ഥാപനം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതടക്കം അഴിമതി ആരോപണങ്ങളാല്‍ മുങ്ങി നില്‍ക്കുകയാണ് കര്‍ണാടക ബിജെപി സര്‍ക്കാര്‍

Eng­lish Summary:
BJP raised casteism in Kar­nata­ka; Mak­ing love­ji­had an elec­tion issue

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.